കുവൈത്തിൽ മയക്കുമരുന്ന് വേട്ട, വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്; നാല് ഇന്ത്യക്കാരടക്കം ഏഴുപേർ അറസ്റ്റിൽ

Published : Oct 27, 2026, 02:42 PM IST
kuwait arrest

Synopsis

കുവൈത്തിൽ നടത്തിയ കർശന സുരക്ഷാ പരിശോധനകളിൽ മയക്കുമരുന്നുമായി നാല് പേർ പിടിയിലായി. കൂടാതെ വഫ്രയിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിവന്ന നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടെ ഏഴുപേരെയും ഉദ്യോഗസ്ഥർ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് മദ്യനിർമ്മാണ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ നടത്തിയ കർശന സുരക്ഷാ പരിശോധനകളിൽ മയക്കുമരുന്നുമായി നാല് പേർ പിടിയിലായി. വഫ്രയിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിവന്ന ഏഴുപേരെയും ഉദ്യോഗസ്ഥർ പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളാണ് ഫർവാനിയ, അൽ-രിഖ, അൽ-ദാഹർ എന്നീ മേഖലകളിൽ നടത്തിയ വ്യത്യസ്ത പരിശോധനകളിൽ നാല് പ്രതികളെ പിടികൂടിയത്.

1010 ലിറിക്ക കാപ്സ്യൂൾ, കെമിക്കൽ ലായനിയിൽ മുക്കിയ 307 എ4 ഷീറ്റുകൾ, 100 ഗ്രാം കഞ്ചാവ്, 51 ഗ്രാം ക്രിസ്റ്റൽ മെത്ത്, രണ്ട് സെൻസിറ്റീവ് സ്കെയിലുകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച് തെളിവുകൾ സഹിതം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മറ്റൊരു സംഭവത്തിൽ അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റും അൽ-വഫ്ര പൊലീസ് സ്റ്റേഷനും ചേർന്ന് നടത്തിയ നീക്കത്തിലാണ് അൽ-വഫ്ര റെസിഡൻഷ്യൽ ഏരിയയിലെ ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രം തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തു.

വഫ്ര റെസിഡൻഷ്യൽ അസോസിയേഷന് സമീപം റോഡിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ട ഒരു വാഹനം എതിർദിശയിൽ സഞ്ചരിച്ചതിനെ തുടർന്ന് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനകത്ത് മദ്യക്കുപ്പികളടങ്ങിയ ബാഗുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് വഫ്രയിലെ വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്രാമവാസികളെ കൂട്ടമായി നദിക്കരയിലേക്ക് ഓടിച്ച ശേഷം കൊന്നു തള്ളി, നൈജീരിയയിൽ കൊല്ലപ്പെട്ടത് 62 പേർ
ഗാർഹിക തൊഴിലാളികളെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുവൈത്തിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ