
റിയാദ്: യെമനിലെ സനയിൽ പ്രവർത്തിച്ചിരുന്ന ഹൂതി ഭീകരരുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ സഖ്യസേന വിജയകരമായി തകർത്തതായി അറബ് സഖ്യസേന' വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കി അറിയിച്ചു. യെമനിൽ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന റിയാദിന് നേരെ ആക്രമണം നടത്താൻ ഇതിലൊന്നാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖല പൂർണ്ണമായും തകർക്കുന്നതിനുള്ള സൈനിക നടപടികൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
റിയാദ് നഗരത്തെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായും വക്താവ് സ്ഥിരീകരിച്ചു. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി ഭീകരർ വിക്ഷേപിച്ച രണ്ട് ഡ്രോണുകളും 11 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും സഖ്യസേന പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തതായി ഞായറാഴ്ച മേജർ ജനറൽ തുർക്കി അൽ മാൽക്കി വെളിപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam