
കുവൈത്ത് സിറ്റി: കടൽ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിൽ കുവൈത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അൽ-യൂസഫ്. കടൽ വഴിയുള്ള കടത്ത് 90 ശതമാനം വരെ കുറയ്ക്കാൻ രാജ്യത്തിന് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും താഴ്ന്ന റാങ്ക് മുതൽ ഉയർന്ന റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർ ഒരു ടീമായി പ്രവർത്തിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, തീരദേശ നിരീക്ഷണ സംവിധാനവും പട്രോളിംഗ് ബോട്ടുകളുടെ പദ്ധതിയും 2026-ഓടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ കോസ്റ്റ് ഗാർഡ്, അതിർത്തി സേനാ മേധാവികളുടെ വാർഷിക യോഗത്തിന് കുവൈത്ത് ആതിഥേയത്വം വഹിച്ചതിൻ്റെ ഭാഗമായി സബാഹ് അൽ-അഹമ്മദ് നാവിക താവളത്തിൽ വെച്ചാണ് ഷെയ്ഖ് മുബാറക് അൽ-യൂസഫ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam