ജീവനക്കാര്‍ക്ക് പരിധിയില്ലാതെ അവധി നല്‍കി ദുബായിലെ കമ്പനി

Published : Oct 12, 2018, 07:55 PM ISTUpdated : Oct 12, 2018, 10:04 PM IST
ജീവനക്കാര്‍ക്ക് പരിധിയില്ലാതെ അവധി നല്‍കി ദുബായിലെ കമ്പനി

Synopsis

ഒാരോ വർഷവും അവധിക്കാലം ആഘോഷിക്കാൻ ഇഷ്ടമുള്ളത്ര അവധികളാണ് യാതൊരു പരിധിയുമില്ലാതെ കമ്പനി ജീവനക്കാർക്ക് അനുവദിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ്പോർട്ട് നെറ്റ് വർക്ക് കമ്പനിയാണ് കരീം

ദുബായ്: ജീവനക്കാർക്ക് പരിധിയില്ലാതെ അവധികൾ അനുവദിച്ച് ദുബായ് ആസ്ഥാനമായ കരീം കമ്പനി. ഒാരോ വർഷവും അവധിക്കാലം ആഘോഷിക്കാൻ ഇഷ്ടമുള്ളത്ര അവധികളാണ് യാതൊരു പരിധിയുമില്ലാതെ കമ്പനി ജീവനക്കാർക്ക് അനുവദിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ്പോർട്ട് നെറ്റ് വർക്ക് കമ്പനിയാണ് കരീം.

എന്നാൽ ഇത്തരത്തിൽ അവധികൾ അനുവദിക്കുന്ന ആദ്യ കമ്പനിയല്ല കരീം. അമേരിക്കൻ കമ്പനി നെറ്റ്ഫ്ലിക്സും, ലണ്ടൻ ആസ്ഥാനമാക്കി 
പ്രവർത്തിക്കുന്ന വിർജിൻ കമ്പനി എന്നിവ വർഷങ്ങളായി ഇത്തരത്തിൽ പരിധിയില്ലാത്ത അവധിക്കാലനയം നടപ്പിലാക്കി വരുന്നുണ്ട്. 

പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനുമാണ് അവധിദിന പോളിസികൾ നടപ്പിലാക്കുന്നതെന്ന് കമ്പനി പറയുന്നു. ഇത്തരം പോളിസികൾ ജീവനക്കാരെ ഉത്തരവാദിത്തമുളളവരാക്കും. ഒരിക്കലും ജീവനക്കാരെ നിർബന്ധിച്ച് പണിയെടുപ്പിക്കാൻ താൽപര്യപ്പെടുന്നില്ല. ഓരോരുത്തരും സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ളവരാണെന്ന തോന്നൽ ഉണ്ടാകണം.

കൂടാതെ ഞങ്ങളുടെ സഹപ്രവർത്തകർ അവരുടെ പ്രവർത്തനങ്ങളും പദ്ധതികളും കൃത്യമായി ചെയ്യുമെന്ന് വിശ്വസിക്കുന്നതായും കമ്പനി പറയുന്നു. യുഎഇ, ആഫ്രിക്ക, ദക്ഷിണ ഏഷ്യ തുടങ്ങിയ 14 രാജ്യങ്ങളിലടക്കം 100ൽ പരം നഗരങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ