കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; അതിർത്തി വഴി കടത്താൻ ശ്രമിച്ച 47 കിലോ ക്രിസ്റ്റൽ മെത്തും രാസവസ്തുക്കളുമായി ഒരാൾ പിടിയിൽ

Published : Sep 25, 2026, 03:47 PM IST
kuwait arrest

Synopsis

കുവൈത്തിലെ അബ്ദലി അതിർത്തി വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് അധികൃതർ പിടികൂടി. 47 കിലോ ക്രിസ്റ്റൽ മെത്തും രാസവസ്തുക്കളുമാണ് പിടിച്ചെടുത്തത്. ഇറാഖിൽ നിന്ന് മടങ്ങിയെത്തിയ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. അബ്ദലി അതിർത്തി വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ പിടികൂടി. ഏകദേശം 47 കിലോയോളം ക്രിസ്റ്റൽ മെത്തും ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന 45 ലിറ്റർ രാസവസ്തുവുമാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഈ നിർണായക ഓപ്പറേഷൻ.

കബ്ദ് മേഖലയിലെ ഒരു ഫാമിൽ മയക്കുമരുന്ന് നിർമ്മാണവും കടത്തവും നടത്തിവന്നതുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഈ നടപടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ചാണ് നാർക്കോട്ടിക്സ് കൺട്രോൾ വിഭാഗം പ്രതിയെ കുടുക്കിയത്. ഇറാഖിൽ നിന്ന് അബ്ദലി അതിർത്തി വഴി കുവൈത്തിലേക്ക് മടങ്ങിയെത്തുന്ന പ്രതിയെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ വാഹനാപകടം; മലയാളി യുവാവും ഫിലിപ്പീൻസ് സ്വദേശിയും മരിച്ചു
ഹൂതി ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി പാകിസ്താനും തുർക്കിയും, സംയുക്ത യോഗം വിളിക്കുന്നു