Dust Storm : സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് അധികൃതര്‍

Published : Jun 13, 2022, 06:10 PM ISTUpdated : Jun 13, 2022, 06:16 PM IST
Dust Storm : സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് അധികൃതര്‍

Synopsis

മക്ക, മദീന മേഖലകളിലെ യാംബു, റാബഗ്, ജിദ്ദ, അലൈത്ത്, ഖുന്‍ഫുദ തീരപ്രദേശങ്ങളിലെ ഹൈവേകള്‍ എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളത്.

മക്ക, മദീന മേഖലകളിലെ യാംബു, റാബഗ്, ജിദ്ദ, അലൈത്ത്, ഖുന്‍ഫുദ തീരപ്രദേശങ്ങളിലെ ഹൈവേകള്‍ എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മേഖലകളിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ബുധനാഴ്ച മുതല്‍ ഈ ആഴ്ച അവസാനം വരെ ഇതിന്റെ ആഘാതം വര്‍ധിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. 

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ്; പൊടിക്കാറ്റിനും സാധ്യത

സൗദിയില്‍ മധ്യാഹ്ന ജോലിക്ക് കര്‍ശന നിയന്ത്രണം

റിയാദ്: ചൂട് ശക്തമായതോടെ ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ജോലി ചെയ്യുന്നതില്‍ നിയന്ത്രണം എര്‍പ്പെടുത്തി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ജൂണ്‍ 15  മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുള്‍പ്പെടെ  ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ സൂര്യ താപമേറ്റ്  ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.

തൊഴില്‍ സംബന്ധമായ രോഗങ്ങളും പരിക്കുകളും കുറയ്ക്കാനും ജീവനക്കാരുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ഉത്തരവിനനുസരിച്ച് തൊഴില്‍ സമയം ക്രമീകരിക്കണമെന്നും ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

നിയമ ലംഘനം ഉപഭോക്തൃ സേവന നമ്പറായ  19911 വഴിയോ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്നും  മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ താപമേറ്റുണ്ടാവുന്ന അപകടങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ തൊഴിലുടമകളെ അറിയിക്കാനായി  മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ