അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നാണ് അറിയിച്ചിരിക്കുന്നത്. 

അബുദാബി: യുഎഇയില്‍ ശനിയാഴ്ച പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താപനിലയില്‍ ക്രമാനുഗതമായ കുറവുമുണ്ടാകും. അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നാണ് അറിയിച്ചിരിക്കുന്നത്. 

സമുദ്രോപരിതലത്തില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പൊടിക്കാറ്റ് രൂപപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ ദൂരക്കാഴ്ചാ പരിധിയില്‍ കുറവ് വരുമെന്നും ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. എട്ടടി വരെ ഉയരത്തില്‍ തിരയടിക്കുമെന്നാണ് പ്രവചനം.

Scroll to load tweet…

യുഎഇയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 50,000 ദിര്‍ഹം വരെ പിഴ
അബുദാബി: യുഎഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്. 

Read also: ഗുളികയുടെ എണ്ണം ചതിച്ചു; വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ മലയാളിക്ക് 90 ദിവസത്തിന് ശേഷം മോചനം

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. രാജ്യത്ത് തുടര്‍ച്ചയായ 18-ാം വര്‍ഷമാണ് ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.