Climate Change : കാലാവസ്ഥാ മാറ്റം അറിയിച്ച് റിയാദില്‍ ശക്തമായ പൊടിക്കാറ്റ്

Published : Mar 05, 2022, 12:03 AM IST
Climate Change : കാലാവസ്ഥാ മാറ്റം അറിയിച്ച് റിയാദില്‍ ശക്തമായ പൊടിക്കാറ്റ്

Synopsis

നഗരത്തിന് അകത്തും പുറത്തും ശക്തമായ പൊടിക്കാറ്റുണ്ട്.കാറ്റിലെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ് നില്‍ക്കുന്നത് മൂലം ദൂരക്കാഴ്ച്ച മങ്ങിയതിനാല്‍ ഹൈവേകളുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ ഗതാഗതം ദുസ്സഹമായി.

റിയാദ്: കാലാവസ്ഥാ മാറ്റം (Climate change) അറിയിച്ച് സൗദി തലസ്ഥാന നഗരത്തില്‍ ശക്തമായ പൊടിക്കാറ്റ് (dust storm) റിയാദ്  (Riyadh) നഗരത്തില്‍ വ്യാപകമായി വെള്ളിയാഴ്ച രാവിലെ 10  മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് മണിക്കൂറുകള്‍ക്കകം ശക്തി പ്രാപിച്ചു. റിയാദ് നഗരത്തെ പൊടിയില്‍ മുക്കി.

നഗരത്തിന് അകത്തും പുറത്തും ശക്തമായ പൊടിക്കാറ്റുണ്ട്.കാറ്റിലെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ് നില്‍ക്കുന്നത് മൂലം ദൂരക്കാഴ്ച്ച മങ്ങിയതിനാല്‍ ഹൈവേകളുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ ഗതാഗതം ദുസ്സഹമായി. കെട്ടിടങ്ങളും നിര്‍ത്തിയിട്ട വാഹനങ്ങളും പൊടിയണിഞ്ഞു. പൊടിക്കാറ്റ് അലര്‍ജിയുള്ള രോഗികള്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ ചികിസ്ത തേടിയാതായി ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ തുടങ്ങുന്ന ചൂടിന്റെ ആരംഭമാണ് അപ്രതീക്ഷിത പൊടിക്കറ്റെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

റിയാദ്: റഷ്യക്കും (Russia) യുക്രൈനുമിടയില്‍ (Ukraine) മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ (Saudi Arabia). ഇന്നലെ രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും (Vladimir Putin) യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി (Volodymyr Zelenskyy) നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ (Mohammed bin Salman ) രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്ക് നല്‍കിയത്.

പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലുള്ള യുക്രൈനിയന്‍ സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തൊഴിലാളികള്‍ എന്നിവരുടെ വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കിയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് (Saudi Arabia) കൂടുതൽ തവണ വരാനും പോകാനും അനുവദിക്കുന്ന മൾട്ടിപ്പിൾ റീ എൻട്രി വിസിറ്റ് വിസകൾ (Multiple rentry Visit Visa) സൗദി പാസ്‍പോർട്ടിന്റെ ഓൺലൈൻ പോർട്ടലായ ‘അബ്ഷീറി’ലൂടെ (Absher portal) പുതുക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം വിസകൾ ഓൺലൈനായി പുതുങ്ങുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ (Technical glitches) നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസകൾ പുതുക്കിത്തുടങ്ങിയത്. 

രണ്ട് വർഷം വരെ കാലാവധിയുള്ള മൾടിപ്ൾ റീ എൻട്രി വിസിറ്റ് വിസ എടുത്ത് സൗദിയിലെത്തുന്നവർക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും വീണ്ടും അടുത്ത മൂന്നു മാസത്തേക്ക് വിസ പുതുക്കുന്നതിന് സൗകര്യമുണ്ടായിരുന്നു. 100 റിയാൽ ഇൻഷുറൻസ് ഫീ അടച്ച് തങ്ങളുടെ അബ്ഷീർ അക്കൗണ്ട് വഴിയാണ് വിസ പുതുക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതിന് തടസ്സം നേരിട്ടിരുന്നു. അതാണിപ്പോൾ പരിഹരിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം