കുവൈത്തിൽ നാളെ വരെ പൊടിക്കാറ്റിന് സാധ്യത, 60 കി.മി വരെ വേഗം; ജാഗ്രത മുന്നറിയിപ്പ്

Published : Feb 05, 2025, 02:52 PM IST
കുവൈത്തിൽ നാളെ വരെ പൊടിക്കാറ്റിന് സാധ്യത, 60 കി.മി വരെ വേഗം; ജാഗ്രത മുന്നറിയിപ്പ്

Synopsis

പൊടിക്കാറ്റിന്‍റെ ഫലമായി ദൃശ്യപരതയും കുറയും. തിരമാലകൾ 7 അടി വരെ ഉയരാനും ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത 

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച രാവിലെ വരെയും പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. രാജ്യത്ത് തെക്കു കിഴക്കൻ കാറ്റിന്റെ സാന്നിധ്യം സജീവമാണെന്നും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതായും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി ദൃശ്യപരതയും കുറയും. തിരമാലകൾ 7 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദരാർ അൽ അലി പറഞ്ഞു.

read more: കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്, മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ട് കാലിയായി

ദൃശ്യപരത കുറയുമെന്നതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അദ്ദേഹം ആവശ്യപ്പെട്ടു. ഉയർന്ന തിരമാലകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്തമായ കാറ്റിനോടൊപ്പം പൊടിയും ഉയരുന്നതിനാൽ ആസ്മ, അലർജി പോലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ മാസ്ക്ക് ധരിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹനം ഇടിച്ച് കയറ്റി പ്രവാസികൾക്ക് നേരെ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് പൗരൻ അറസ്റ്റിൽ
പ്രവാസികൾക്ക് 40 മണിക്കൂർ ട്രെയിനിങ്, കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു