ഒമാനിലെ തെക്കന്‍ ശര്‍ഖിയയില്‍ നേരിയ ഭൂചലനം

By Web TeamFirst Published Jun 1, 2023, 6:44 PM IST
Highlights

പ്രാദേശിക സമയം പുലര്‍ച്ചെ 06.54നായിരുന്നു ഭൂചലനം.

മസ്‍കത്ത്: ഒമാനിലെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ഭൂചലനം. വ്യാഴാഴ്ച രാവിലെ ജാലന്‍ ബാനി ബു അലി വിലായത്തിലുണ്ടായ ഭൂചലനം റിക്ടര്‍ സ്‍കെയിലില്‍ 3.3 രേഖപ്പെടുത്തിയെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 06.54നായിരുന്നു ഭൂചലനം. ഒമാനിലെ സുര്‍ വിലായത്തിന് 54 കിലോമീറ്റര്‍ തെക്കുകിഴക്കായി ഭൗമ ഉപരിതലത്തില്‍ നിന്ന് 15 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം 

Read also: അസുഖ ബാധിതനായി ഏഴ് വർഷം നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി ഒടുവില്‍ നാടണഞ്ഞു

ഒരുമാസം മുമ്പ് യുഎഇയില്‍ എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഷാര്‍ജ: ഒരു മാസം മുമ്പ് യുഎഇയില്‍ എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ആബിദ് (32) ആണ് ഷാര്‍ജയില്‍ മരിച്ചത്. നേരത്തെ അമേരിക്കയില്‍ താമസിച്ചിരുന്ന ആബിദ് ഒരു മാസം മുമ്പാണ് യുഎഇയില്‍ എത്തിയത്. പിതാവ് - പടിയത്ത് മൊയ്‍ദീന്‍. മാതാവ് - കാട്ടകത്തു സബിത. സഹോദരി - ഫാത്തിമ. ആബിദ് അവിവാഹിതനാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം യുഎഇയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!