
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ പെരുന്നാള്‍ നമസ്കാര സമയങ്ങള്‍ പ്രഖ്യാപിച്ചു. അബുദാബിയില്‍ പെരുന്നാള്‍ ദിവസം രാവിലെ 6.12നും അല്‍ ഐനില്‍ 6.06നും ദുബൈയില്‍ 6.10നും ആയിരിക്കും ഇത്തവണ നമസ്‍കാരം ആരംഭിക്കുക. ഷാര്‍ജയില്‍ 6.07നും അല്‍ ദൈദില്‍ 6.06നും മദാം, മലീഹ എന്നിവിടങ്ങളില്‍ 6.07നും പെരുന്നാള്‍ നമസ്‍കാരങ്ങള്‍ ആരംഭിക്കുമെന്നാണ് അറിയിപ്പ്.
അതേസമയം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ചെറിയ പെരുന്നാള്‍ ദിവസം നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ഉടനെ പുറത്തുവരും. ഇന്ന് വൈകുന്നേരം മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ വെള്ളിയാഴ്ചയായിരിക്കും ഗള്‍ഫിലെ പെരുന്നാള്‍. മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ റദമാനില്‍ 30 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. കേരളത്തില്‍ എവിടെയും വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ഇക്കുറി ഒരേ ദിവസം തന്നെയാണ് റമദാന്‍ വ്രതം ആരംഭിച്ചത്.
Read also: ഒമാനിൽ പ്രവാസികള്‍ ഉള്‍പ്പെടെ 198 തടവുകാർക്ക് മാപ്പ് നല്‍കി വിട്ടയക്കാന്‍ ഭരണാധികാരിയുടെ ഉത്തരവ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ