89 പ്രവാസികൾ ഉൾപ്പെടെ 198 തടവുകാർ ഈ രാജകിയ വിളംബരത്തിലൂടെ ജയിൽ മോചിതരാകുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർഒപി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മസ്കറ്റ്: ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാനിൽ 198 തടവുകാർക്ക് ഭരണാധികാരി പൊതുമാപ്പ് നൽകി വിട്ടയക്കുന്നു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിൽ കഴിയുന്ന തടവുകാരിൽ 198 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്.
89 പ്രവാസികൾ ഉൾപ്പെടെ 198 തടവുകാർ ഈ രാജകിയ വിളംബരത്തിലൂടെ ജയിൽ മോചിതരാകുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർഒപി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പെരുന്നാളുകള്‍ ഉള്‍പ്പെടെയുള്ള വിശേഷ അവസരങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇത്തരത്തില്‍ തടവുകാര്‍ക്ക് മോചനം അനുവദിക്കാറുണ്ട്. പെരുന്നാള്‍ ദിനത്തില്‍ മസ്‍കത്തിലെ അല്‍ ഖോര്‍ പള്ളിയില്‍ നടക്കുന്ന പെരുന്നാള്‍ നമസ്‍കാരത്തില്‍ ആയിരിക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പങ്കെടുക്കുകയെന്നും റോയല്‍ കോര്‍ട്ടിലെ അമീരി ദിവാനില്‍ നിന്ന് അറിയിച്ചു.
Read also: കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി
