ഒമാനിൽ പ്രവാസികള്‍ ഉള്‍പ്പെടെ 198 തടവുകാർക്ക് മാപ്പ് നല്‍കി വിട്ടയക്കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

Published : Apr 20, 2023, 08:05 PM IST
ഒമാനിൽ പ്രവാസികള്‍ ഉള്‍പ്പെടെ 198 തടവുകാർക്ക് മാപ്പ് നല്‍കി വിട്ടയക്കാന്‍ ഭരണാധികാരിയുടെ ഉത്തരവ്

Synopsis

89 പ്രവാസികൾ ഉൾപ്പെടെ 198 തടവുകാർ ഈ രാജകിയ വിളംബരത്തിലൂടെ ജയിൽ മോചിതരാകുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർഒപി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

മസ്കറ്റ്: ചെറിയ പെരുന്നാൾ പ്രമാണിച്ച്  ഒമാനിൽ 198 തടവുകാർക്ക് ഭരണാധികാരി പൊതുമാപ്പ് നൽകി വിട്ടയക്കുന്നു. വിവിധ കുറ്റകൃത്യങ്ങളിൽ  ശിക്ഷിക്കപ്പെട്ട് ഒമാനിലെ  ജയിൽ കഴിയുന്ന തടവുകാരിൽ 198 പേർക്കാണ്  ഭരണാധികാരി  സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്. 

89 പ്രവാസികൾ ഉൾപ്പെടെ 198 തടവുകാർ ഈ രാജകിയ വിളംബരത്തിലൂടെ ജയിൽ മോചിതരാകുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർഒപി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പെരുന്നാളുകള്‍ ഉള്‍പ്പെടെയുള്ള വിശേഷ അവസരങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇത്തരത്തില്‍ തടവുകാര്‍ക്ക് മോചനം അനുവദിക്കാറുണ്ട്. പെരുന്നാള്‍ ദിനത്തില്‍ മസ്‍കത്തിലെ അല്‍ ഖോര്‍ പള്ളിയില്‍‍ നടക്കുന്ന  പെരുന്നാള്‍ നമസ്‍കാരത്തില്‍ ആയിരിക്കും  ഭരണാധികാരി  സുൽത്താൻ ഹൈതം ബിൻ താരിക് പങ്കെടുക്കുകയെന്നും റോയല്‍ കോര്‍ട്ടിലെ അമീരി ദിവാനില്‍ നിന്ന് അറിയിച്ചു.


Read also: കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യക്തിഗത വിവരങ്ങൾ ചോരാതിരിക്കാൻ ജാഗ്രത; വൻ സാമ്പത്തിക തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ
20 വർഷത്തെ വികസന പദ്ധതി, കുവൈത്ത് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇനി കുവൈത്ത് എയർവേയ്‌സിന് മാത്രം