അഞ്ച് മുതൽ 100 റിയാൽ വരെ പിൻവലിക്കാം, പെരുന്നാളിൻ്റെ സ്നേഹ സമ്മാനം; പത്തിടങ്ങളിൽ ഈദിയ്യ എടിഎം സേവനം

Published : May 31, 2025, 07:48 AM IST
അഞ്ച് മുതൽ 100 റിയാൽ വരെ പിൻവലിക്കാം, പെരുന്നാളിൻ്റെ സ്നേഹ സമ്മാനം; പത്തിടങ്ങളിൽ ഈദിയ്യ എടിഎം സേവനം

Synopsis

കു​ട്ടി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി പ​ണം ന​ൽ​കു​ന്നത് ഖത്തറിൻ്റെ സംസ്കാരത്തിന്റെ ഭാഗമാണ്. ​

ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് ​ഖത്ത​ർ സെ​ൻ​​ട്ര​ൽ ബാ​ങ്കി​ന്റെ ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ വെള്ളിയാഴ്ച​ മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. അ​ഞ്ച്, 10, 50, 100 റി​യാ​ൽ ക​റ​ൻ​സി​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സൗ​ക​ര്യ​മൊരുക്കുന്ന എ.​ടി.​എ​മ്മു​ക​ൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ​ത്തി​ട​ങ്ങ​ളി​ലാ​ണ് ​സ്ഥാ​പി​ച്ചിട്ടുള്ളത്.

പ്ലെ​യ്സ് വെ​ൻ​ഡോം മാ​ൾ, മാ​ൾ ഓ​ഫ് ഖ​ത്ത​ർ, അ​ൽ വ​ക്റ ഓ​ൾ​ഡ് സൂ​ഖ്, ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി, വെസ്റ്റ് വാക്ക്, അ​ൽ ഹ​സം മാ​ൾ, അ​ൽ മി​ർ​ഖാ​ബ് മാ​ൾ, അ​ൽ ഖോ​ർ മാ​ൾ, അ​ൽ മീ​ര മു​ഐ​ത​ർ, അ​ൽ മീ​ര അ​ൽ തു​മാ​മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ സ്ഥാ​പി​ച്ച​ത്. 

കു​ട്ടി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി പ​ണം ന​ൽ​കു​ന്നത് ഖത്തരി സംസ്കാരത്തിന്റെ ഭാഗമാണ്. ​ഇതി​നു​ള്ള സൗ​ക​ര്യ​മാ​യാ​ണ് എ​ല്ലാ പെ​രു​ന്നാ​ളി​നും ക്യൂ.​സി.​ബി ഈ​ദി​യ്യ എ.​ടി.​എമ്മുകൾ സ്ഥാ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ചെ​റി​യ പെ​രു​ന്നാ​ളി​ന് 18.2 കോ​ടിയോളം റി​യാ​ലാ​ണ് സ്വദേശികളും താമസക്കാരുമടക്കം ഈ​ദി​യ്യ എ.​ടി.​എമ്മുകളിൽ നിന്ന് ​പിൻ​വ​ലി​ച്ച​ത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്