ഹജ്ജ് നിർവഹിക്കാൻ സൽമാൻ രാജാവിന്‍റെ അതിഥികൾ എത്തി തുടങ്ങി

Published : May 30, 2025, 10:52 PM IST
ഹജ്ജ് നിർവഹിക്കാൻ സൽമാൻ രാജാവിന്‍റെ അതിഥികൾ എത്തി തുടങ്ങി

Synopsis

100ലധികം രാജ്യങ്ങളിൽ നിന്നുള്ള പുരുഷന്മാരും സ്ത്രീകളുമായ 2,300 തീർഥാടകർക്ക് ആതിഥേയത്വം നൽകാൻ സൽമാൻ രാജാവ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.

റിയാദ്: ഈ വർഷത്തെ ഹജ്ജിന് സൽമാൻ രാജാവിന്‍റെ അതിഥികളായി ക്ഷണിക്കപ്പെട്ട തീർഥാടകർ എത്തി തുടങ്ങി. ആദ്യസംഘത്തിൽ 305 തീർഥാടകരാണുള്ളത്. മതകാര്യ ഉദ്യോഗസ്ഥർ സംഘത്തെ സ്വീകരിച്ചു. 

ലോകത്തെമ്പാടും 100ലധികം രാജ്യങ്ങളിൽ നിന്നുള്ള പുരുഷന്മാരും സ്ത്രീകളുമായ 2,300 തീർഥാടകർക്ക് ആതിഥേയത്വം നൽകാൻ സൽമാൻ രാജാവ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പ്രോഗാം മതകാര്യ മന്ത്രാലയലമാണ് നടപ്പാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഈ സവിശേഷ പരിപാടിയിൽ ഹജ്ജ് നിർവഹിക്കാൻ പ്രാപ്തരാക്കിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും തീർഥാടകർ നന്ദി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി