പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ സ്കൂള്‍ അവധിക്കാലം ഉൾപ്പെടെ വരാനിരിക്കുന്ന തിരക്കേറിയ ദിവസങ്ങളിലെ ടിക്കറ്റ് ക്ഷാമം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ജൂൺ 28ന് ആയിരിക്കും ആദ്യ സർവീസെന്നാണ് ഗോ എയർ അധികൃതർ അറിയിച്ചിരിക്കുന്നത്. ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായി മൂന്ന് സർവീസുകളാണുണ്ടാവുക.
പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ സ്കൂള്‍ അവധിക്കാലം ഉൾപ്പെടെ വരാനിരിക്കുന്ന തിരക്കേറിയ ദിവസങ്ങളിലെ ടിക്കറ്റ് ക്ഷാമം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ആഴ്ചയിലെ മൂന്ന് സർവീസുകൾ തിരക്ക് പരിഹഗണിച്ച് അഞ്ച് ദിവസമാക്കി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
സർവീസുള്ള ദിവസങ്ങളിൽ കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 10.40നായിരിക്കും അബുദാബിയിലെത്തുന്നത്. തിരികെയുള്ള സർവീസ് യുഎഇ സമയം രാത്രി 11.40ന് പുറപ്പെട്ട് ഇന്ത്യൻ സമയം 5.15ന് കൊച്ചിയിൽ എത്തിച്ചേരും. നിലവില്‍ ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നും കേരളത്തിൽ കണ്ണൂരിലേക്കാണ് ഗോ എയറിന്റെ പ്രതിദിന സർവീസുകളുള്ളത്.
തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസ്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. തിരുവനന്തപുരം-അബുദാബി സര്‍വീസ് ജൂണ്‍ 15 മുതല്‍ തുടങ്ങും. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 12.10ന് അബുദാബിയില്‍ എത്തും. തിരികെ പുലര്‍ച്ചെ 1.30ന് അബുദാബിയില്‍ നിന്ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 7.15ന് തിരുവനന്തപുരത്ത് എത്തും.
Read also: എയര്‍ ഇന്ത്യ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ തുടങ്ങും
ദമ്മാമിലേക്കുള്ള സര്‍വീസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 10.10ന് ദമ്മാമില്‍ എത്തും. തിരികെ 11.35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് എത്തും. രണ്ട് സര്‍വീസുകളിലേക്കും ബുക്കിങ് തുടങ്ങി.
