
റിയാദ്: എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി - നിഷ്‌മ ദമ്പതികളുടെ മൂത്ത മകൾ റിസ ഖദീജയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം പനിയും തലവേദനയും ഛർദ്ദിയുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയിൽ കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിക്ക് മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ളുഹ്ർ നമസ്കാരാനന്തരം ജിദ്ദ ഫൈസലിയ്യ മഖ്ബറയിൽ ഖബറടക്കുമെന്ന് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.
Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ അബഹയിൽ മരിച്ചു. ചെറുപ്പ സ്വദേശി പയറര്തൊടിയിൽ ഖാലിദ് (45) ആണ് ഖമീസ് മുശൈത്ത് ഹയാത്ത് ആശുപത്രിയിൽ മരിച്ചത്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം ഖമീസിൽ ഒരു ടോയ്സ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ആറ് മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വന്നത്.
പിതാവ് - അബ്ദുൽറഹ്മാൻ, മാതാവ് - ആമിന, ഭാര്യ - റശീദ (സജ്ന), മക്കൾ - മുഹമ്മദ് ഇബ്രാസ്, മുഹമ്മദ് അനസ്, ഫാത്തിമ നജ, ഫാത്തിമ ജന, സഹോദരങ്ങൾ - സക്കീർ, മുഹമ്മദലി, അസ്മ, ഖദീജ. നടപടികൾ പൂർത്തിയാക്കി മൃതദേഹം അബഹയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read also: നാട്ടിലേക്ക് പോകാന്‍ എയർപോർട്ടിൽ ബോർഡിങ് പാസെടുത്ത ശേഷം കാണാതായ പ്രവാസി മലയാളി യുവാവ് ജയിലിൽ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ