ചൂതാട്ടം നടത്തിയ 18 പ്രവാസികള്‍ കുവൈത്തില്‍ പിടിയില്‍

Published : Jun 19, 2022, 09:49 AM IST
ചൂതാട്ടം നടത്തിയ 18 പ്രവാസികള്‍ കുവൈത്തില്‍ പിടിയില്‍

Synopsis

ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. വിവരം ശരിയാണെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം നിയമപരമായ അനുമതി നേടി. ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയതും 18 പ്രവാസികള്‍ പിടിയിലായതും.

കുവൈത്ത് സിറ്റി: വീട്ടില്‍ ചൂതാട്ടം നടത്തിയ 18 പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടി. സാല്‍മിയയിലെ ഒരു വീട്ടിലാണ് ഇവര്‍ ചൂതാട്ടം നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. വിവരം ശരിയാണെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം നിയമപരമായ അനുമതി നേടി. ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയതും 18 പ്രവാസികള്‍ പിടിയിലായതും. പിടിയിലായ എല്ലാവരെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടില്ലെന്ന് കുവൈത്ത്

മയക്കുമരുന്ന് ശേഖരവും മദ്യക്കുപ്പികളുമായി കുവൈത്തില്‍ യുവാവ് അറസ്റ്റില്‍

കുവൈത്ത് സിറ്റി: 14 കിലോഗ്രാമിലധികം മയക്കുമരുന്നും മദ്യക്കുപ്പികളുമായി കുവൈത്തില്‍ യുവാവ് അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ കുടുക്കിയതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്‍തു. 14 കിലോഗ്രാം ഹാഷിഷും അര കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഒപ്പം ആറ് മദ്യക്കുപ്പികളും കണ്ടെടുത്തു. 

പിടിച്ചെടുത്ത സാധനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. യുവാവിനെയും ഇയാളില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തില്‍ പിടികൂടിയ അഞ്ച് പുരാവസ്തുക്കള്‍ ഈജിപ്തിന് തിരികെ നല്‍കി

ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന; 100 നിയമലംഘനങ്ങള്‍ കണ്ടെത്തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട 100 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താൻ 155 തൊഴിലിടങ്ങളിൽ പരിശോധന നടത്തി. നിയമലംഘനം റിപ്പോർട്ട് ചെയ്യാനായി നൽകിയിരുന്ന വാട്സ്ആപ് നമ്പറിലൂടെ ഒൻപത് പരാതികൾ ഇതുവരെ ലഭിച്ചു.

പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ 51 ഇടങ്ങളിൽ ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. നിയമം ലംഘിച്ച് ജോലി ചെയ്‍ത അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തതായാണ് അന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 535/2015 നിയമം അനുശാസിക്കുന്നത് പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്. നിയമ ലംഘനം കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്നതിന് പുറമെ നടപടികളും സ്വീകരിക്കും, കമ്പനിയുടെ ഫയലുകള്‍ ക്ലോസ് ചെയ്യുകയും ഓരോ തൊഴിലാളിക്കും 100 ദിനാര്‍ എന്ന നിരക്കില്‍ പിഴ ഈടാക്കുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുകയും ഇരട്ടിയാവും. നിയമം ലംഘിച്ച് ജോലി ചെയ്യുന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. എന്നാൽ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ചാ​ണ് തൊഴിലുടമ ജോലി ചെയ്യിക്കുന്നതെങ്കിൽ കമ്പനിക്കെതിരെ അതിനും കേസെടുക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ