പോളിസി ലംഘനം, ജീവനക്കാരെ പിരിച്ചു വിടുന്നെന്ന പ്രചാരണങ്ങൾ തള്ളി എമിറേറ്റ്സ് എയർലൈൻ

Published : Feb 12, 2025, 04:59 PM IST
പോളിസി ലംഘനം, ജീവനക്കാരെ പിരിച്ചു വിടുന്നെന്ന പ്രചാരണങ്ങൾ തള്ളി എമിറേറ്റ്സ് എയർലൈൻ

Synopsis

കഴിഞ്ഞ വർഷം മേയിലാണ് ആരോപണ വിധേയമായ വീഡിയോ എമിറേറ്റ്സ് എയർലൈനിന്റെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

ദുബായ് : എയർലൈൻ നയങ്ങൾ ലംഘിച്ചെന്ന പേരിൽ ജീവനക്കാരെ പിരിച്ചു വിടുന്നെന്ന പ്രചാരണങ്ങൾ തള്ളി എമിറേറ്റ്സ്. പോളിസികൾ ലംഘിച്ചെന്ന് ആരോപിക്കപ്പെടുന്ന വീഡിയോയിൽ അന്വേഷണം നടത്തിയിട്ടുണ്ടെന്നും എന്നാൽ അതിന്റെ ഭാ​ഗമായി ഒരു ജീവനക്കാരെയും പിരിച്ചു വിട്ടിട്ടില്ലെന്നും എമിറേറ്റ്സ് അധികൃതർ അറിയിച്ചു. 

read more: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജുഡീഷ്യൽ സ്ഥാപനം കുവൈത്തിൽ; പാലസ് ഓഫ് ജസ്റ്റിസ് നേടിയത് നിരവധി അവാർഡുകൾ

കഴിഞ്ഞ വർഷം മേയിലാണ് ആരോപണ വിധേയമായ വീഡിയോ എമിറേറ്റ്സ് എയർലൈനിന്റെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഷാങ്കായിലേക്കുള്ള യാത്രക്കിടെ `യാത്രക്കാരൻ എന്ന നിലയിൽ നിങ്ങൾ കാണാത്ത കാര്യങ്ങൾ' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഏരിയകൾ എന്നിവ വീഡിയോയിൽ കാണിച്ചിരുന്നു. ഇക്കാരണത്താൽ വീഡിയോയിൽ കാണിച്ചിട്ടുള്ള ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നാണ് അധികൃതർ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ഇപ്പോഴും കാണാൻ കഴിയും. പങ്കുവെച്ചപ്പോൾ 1.3 മില്ല്യൺ ആൾക്കാരാണ് വീഡിയോ കണ്ടിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, 'വൈറൽ' മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ
ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്