
കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജുഡീഷ്യൽ സ്ഥാപനം കുവൈത്തിൽ ഉദ്ഘാടനം ചെയ്തു. പുതിയ 'പാലസ് ഓഫ് ജസ്റ്റിസ്' പദ്ധതി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളിലൊന്നായും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജുഡീഷ്യൽ കെട്ടിടമായും കണക്കാക്കപ്പെടുന്നു. രാജ്യത്തെ ജുഡീഷ്യൽ അതോറിറ്റിയുടെ പ്രവർത്തനം വികസിപ്പിക്കുന്നതിൽ ഒരു പ്രധാന വഴിത്തിരിവായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
അമീരി ദിവാൻ്റെ നേതൃത്വത്തിലും മേൽനോട്ടത്തിലും നടപ്പിലാക്കിയ ഈ പദ്ധതി, കുവൈത്ത് വിഷൻ 2035 ൻ്റെ ഭാഗമായി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണ്. ജുഡീഷ്യൽ കെട്ടിടം പൂർണ്ണമായും രൂപകല്പന ചെയ്തത് ഒരു കുവൈത്ത് ഡിസൈൻ കൺസൾട്ടൻ്റായ അറബ് എഞ്ചിനീയറിംഗ് കൺസൾട്ടിംഗ് ഓഫീസാണ്. 2019 ന്‍റെ ആദ്യ പാദത്തിൽ പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയിരുന്നു. ഏറ്റവും പുതിയ ഫാസ്റ്റ് ട്രാക്ക് നിർമ്മാണ രീതികൾ ഉപയോഗിച്ച് ഈ കെട്ടിടം റെക്കോർഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.
Read Also - വിപണി വില കോടികൾ; പ്രത്യേക സംഘം രൂപീകരിച്ച് പിടികൂടിയത് കടൽ മാർഗം കടത്താൻ ശ്രമിച്ച 50 കിലോ ലഹരിമരുന്ന്
ഈ പ്രോജക്റ്റ് അതിന്റെ അതുല്യവും വിശിഷ്ടവുമായ രൂപകൽപ്പനയ്ക്ക് ആഗോളതലത്തിലും പ്രാദേശികമായും പ്രശസ്തി നേടിയിട്ടുണ്ട്, കൂടാതെ നിരവധി അഭിമാനകരമായ അവാർഡുകളും നേടിയിട്ടുണ്ട്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ 'പ്രൊജക്റ്റ് ഓഫ് ദി ഇയർ' അവാർഡ്, കുവൈറ്റിൽ ദേശീയ തലത്തിൽ “ബിൽഡിംഗ് ഓഫ് ദി ഇയർ” അവാർഡ്, “റീജിയണൽ വിന്നർ” അവാർഡ്. എന്നിങ്ങനെ നിരവധി അവാർഡുകളാണ് നേടിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam