സൗദി അറേബ്യയില്‍ ഒരു മാസം മുമ്പ് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന കടലാമയെ ചെങ്കടലിൽ വിട്ടു

Published : Dec 21, 2022, 09:34 PM IST
സൗദി അറേബ്യയില്‍ ഒരു മാസം മുമ്പ് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന കടലാമയെ ചെങ്കടലിൽ വിട്ടു

Synopsis

‘ഐകത്ത് റിസ്‌ക്’ ദ്വീപിന് സമീപം വെള്ളത്തിൽ മുങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആമയെ കണ്ടെത്തിയത്. പരിശോധനയിൽ ആമക്ക്  ‘ഫ്ലോട്ടിങ് സിൻഡ്രോം’ ഉണ്ടെന്നും അതിനാലാണ് സ്വമേധയാ മുങ്ങാനും സ്വതന്ത്രമായി ഭക്ഷണം കണ്ടെത്താനും കഴിയാത്തതെന്നും വ്യക്തമാക്കി. 

റിയാദ്: വംശനാശ ഭീഷണി നേരിടുന്ന കടലാമയെ രക്ഷപ്പെടുത്തി ചെങ്കടലിലേക്ക് തിരികെ വിട്ടു. റെഡ് സീ അന്താരാഷ്ട്ര കമ്പനി, സൗദി ദേശീയ വന്യജീവി വികസന കേന്ദ്രം, ഫക്കീഹ് അക്വേറിയം എന്നിവയുടെ സംയുക്ത സംഘമാണ് ‘പരുന്ത്കൊക്ക്’ എന്നറിയപ്പെടുന്ന ആമയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവിട്ടത്. 

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് ഈ കടലാമ. റെഡ് സീ കമ്പനിയുടെ പാരിസ്ഥിതിക സുസ്ഥിരതാ സംഘം ഒരു മാസം മുമ്പാണ് ‘ഐകത്ത് റിസ്‌ക്’ ദ്വീപിന് സമീപം വെള്ളത്തിൽ മുങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആമയെ കണ്ടെത്തിയത്. പരിശോധനയിൽ ആമക്ക്  ‘ഫ്ലോട്ടിങ് സിൻഡ്രോം’ ഉണ്ടെന്നും അതിനാലാണ് സ്വമേധയാ മുങ്ങാനും സ്വതന്ത്രമായി ഭക്ഷണം കണ്ടെത്താനും കഴിയാത്തതെന്നും വ്യക്തമാക്കി. സുഖം പ്രാപിച്ച ശേഷം ആമയെ കണ്ടെത്തിയ ദ്വീപിനടുത്തുള്ള സ്ഥലത്ത് തന്നെ വിട്ടയച്ചു.

കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ആമയുടെ ശരീരത്തിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ആമയുടെ സഞ്ചാരം, ആവാസ വ്യവസ്ഥകൾ, കൂടുണ്ടാക്കുന്ന സ്ഥലങ്ങൾ എന്നിവ നിരീക്ഷിക്കാനും വിവരങ്ങൾ ശാസ്ത്രീയമായി ശേഖരിക്കാനും ഉപയോഗപ്പെടുത്തുന്നതിനും വേണ്ടിയാണിത്. പങ്കാളികളുമായി സഹകരിച്ച് വംശനാശഭീഷണി നേരിടുന്ന കടലാമകളെയോ മറ്റ് ജീവികളെയോ രക്ഷപ്പെടുത്തി സംരക്ഷിക്കാൻ റെഡ് സീ കമ്പനി നടത്തുന്ന ശ്രമങ്ങൾ ഇത് ആദ്യത്തേതല്ല. കഴിഞ്ഞ വർഷം അഞ്ച് കടലാമകളെ  ഇതുപോലെ വിജയകരമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. ആ ആമകൾ ആരോഗ്യകരമായ സ്ഥിതിയിലാണ് ചെങ്കടലിന്റെ കരകളോട് ചേർന്ന ഭാഗങ്ങളിൽ ഇപ്പോഴും കഴിയുകയാണ്.

Read also: സൗദിയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് ചുമത്തിയ പിഴ 15 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കേസ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട