പ്രവാസി ഇന്ത്യക്കാ‍ർക്ക് സന്തോഷം; പുതിയ സര്‍വീസ്, ആഴ്ചയില്‍ നാല് നോണ്‍ സ്റ്റോപ്പ് സര്‍വീസുകളുമായി ഇത്തിഹാദ്

Published : Jun 21, 2024, 05:53 PM ISTUpdated : Jun 21, 2024, 07:27 PM IST
പ്രവാസി ഇന്ത്യക്കാ‍ർക്ക് സന്തോഷം; പുതിയ സര്‍വീസ്, ആഴ്ചയില്‍ നാല് നോണ്‍ സ്റ്റോപ്പ് സര്‍വീസുകളുമായി ഇത്തിഹാദ്

Synopsis

ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് സര്‍വീസുകളാണ് നടത്തുക.

അബുദാബി: ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് കൂടി പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്. രാജസ്ഥാനിലെ ജയ്പൂരിലേക്കാണ് ഇത്തിഹാദിന്‍റെ പുതിയ സര്‍വീസ്. ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് സര്‍വീസുകളാണ് നടത്തുക.

ഇത്തിഹാദ് എയർവേയ്‌സിന്റെ സിഇഒ അൻറൊണോള്‍ഡോ നെവ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രധാന സാംസ്കാരിക വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ജയ്പൂരിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിലും സമീപത്തുമുള്ള യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും അവർക്ക് അബുദാബിയിലേക്കും ദുബായിലേക്കും സൗകര്യപ്രദമായ പ്രവേശനം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തിഹാദ് എയര്‍വേയ്സിനെ സ്വാഗതം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. 

Read Also -  കുറഞ്ഞ ശമ്പളം 4110 റിയാൽ, വിസയും താമസവും ടിക്കറ്റും സൗജന്യം; ഇപ്പോൾ അപേക്ഷിക്കാം, സൗദിയില്‍ വന്‍ തൊഴിലവസരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഖാലിദ് അൽ അമേരിയും നടി സുനൈനയും പ്രണയത്തിലോ? പുതിയ ഫോട്ടോസ് വൈറൽ
ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു