
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമം ലംഘിച്ച് സ്‍ത്രീകളുടെ സലൂണ്‍ നടത്തുകയായിരുന്ന ഒരു പ്രവാസിയെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്‍തു. താമസ നിയമങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ കുവൈത്തില്‍ ജോലി ചെയ്‍തിരുന്നതെന്ന് അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
ലൈസന്‍സില്ലാതെ ഇയാള്‍ സൗന്ദര്യ വര്‍ദ്ധക ശസ്‍ത്രക്രിയകള്‍ നടത്തുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read also: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഏഴ് പ്രവാസി വനിതകളെ പൊലീസ് പിടികൂടി
കുവൈത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് വിവിധ ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവുകള്‍ പുറത്തിറങ്ങി. മംഗഫ്, മിശ്‍രിഫ്, ഖാലിദിയ, അബ്‍ദുല്ല അല്‍ സലീം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആസ്‍തികള്‍ സ്വന്തമാക്കാനാണ് അനുമതി ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
അഞ്ച് പ്രവാസികളെ ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുവദിക്കുന്ന കാര്യത്തില്‍ രാജ്യത്തെ നീതികാര്യ മന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. എന്നാല്‍ 1979ലെ 74-ാം നിയമം മൂന്നാം വകുപ്പ് പ്രകാരമുള്ള നിബന്ധനകള്‍ പ്രകാരം ആയിരിക്കും ആസ്‍തികളുടെ ഉടമസ്ഥാവകാശം നല്‍കുകയെന്നും ഇതൊടൊപ്പം മന്ത്രിസഭ മുന്നോട്ടുവെയ്‍ക്കുന്ന നിബന്ധനകള്‍ കൂടി ഇക്കാര്യത്തില്‍ ബാധകമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുനീഷ്യ, ജോര്‍ദാന്‍, ലെബനോന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് പേരാണ് കുവൈത്തില്‍ ആസ്‍തികള്‍ സ്വന്തമാക്കാനുള്ള അപേക്ഷ നല്‍കിയത്. ഇതാണ് വിവിധ നടപടിക്രമങ്ങള്‍ക്ക് ശേഷം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്.
Read also: യുഎഇയിലെ പുതിയ വിസകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam