
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ വഫ്ര മേഖലയിൽ അനധികൃത മദ്യനിർമാണ കേന്ദ്രം നടത്തിയ പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ വിഭാഗമായ അൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് പ്രതിയെ പിടികൂടിയത്.
മദ്യം നിർമ്മിക്കാനുള്ള 90 ബാരല്‍ വസ്തുക്കളും മറ്റ് ഉപകരണങ്ങളും വിൽപ്പനയ്ക്കായി വച്ചിരുന്ന 266 കുപ്പി മദ്യവും പിടിച്ചെടുത്തു. തുടര്‍ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
അതേസമയം വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 പ്രവാസികളെ കഴിഞ്ഞ ദിവസം കുവൈത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. മഹ്ബൂല, ഹവല്ലി പ്രദേശങ്ങളില്‍ നിന്നാണ് മൂന്ന് വ്യത്യസ്ത കേസുകളില്‍ ഇവരെ അറസ്റ്റ് ചെയ്തത്.
പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, അല്‍ അഹ്മദിഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സംയുക്തമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നിയമലംഘകര്‍ അറസ്റ്റിലായത്. പൊതുധാര്‍മ്മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടെന്ന കേസിലാണ് 12 പേരെയും അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Read Also - മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ലൈന്‍
ടെസ്റ്റ് ഡ്രൈവിന് എടുത്ത കാർ തിരികെ നൽകാൻ വിസമ്മതിച്ചയാള്‍ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു കമ്പനിയിൽ നിന്ന് കാർ ടെസ്റ്റ് ഡ്രൈവിനായി എടുത്ത ശേഷം തിരികെ നൽകാൻ വിസമ്മതിച്ചയാളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്‍റ് ബുധനാഴ്ച വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ട് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹനമോഷണശ്രമം കൂടാതെ സംഭവം നടക്കുമ്പോൾ പ്രതി അസ്വാഭാവിക നിലയിലുമായിരുന്നു. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam