വിദേശ മദ്യ കുപ്പികളില്‍ ലോക്കല്‍ മദ്യം നിറച്ച് വില്‍പ്പന; പ്രവാസി പിടിയില്‍

Published : Aug 28, 2022, 07:54 AM ISTUpdated : Aug 28, 2022, 08:01 AM IST
വിദേശ മദ്യ കുപ്പികളില്‍ ലോക്കല്‍ മദ്യം നിറച്ച് വില്‍പ്പന; പ്രവാസി പിടിയില്‍

Synopsis

താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വിദേശ നിര്‍മ്മിത മദ്യ കുപ്പികളില്‍ പ്രാദേശികമായ നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ മദ്യ ഫാക്ടറി നടത്തിയിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച പ്രവാസി അറസ്റ്റില്‍. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്. ഏഷ്യക്കാരനാണ് പിടിയിലായത്. താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വിദേശ നിര്‍മ്മിത മദ്യ കുപ്പികളില്‍ പ്രാദേശികമായ നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ മദ്യ ഫാക്ടറി നടത്തിയിരുന്നത്. പിടിയിലായ പ്രവാസിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം കുവൈത്തില്‍ താമസ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഫര്‍വാനിയ, അല്‍ അഹമ്മദി ഗവര്‍ണറേറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമലംഘകര്‍ പിടിയിലായിരുന്നു. ഇതില്‍ അല്‍ അഹമ്മദി ഗവര്‍ണറേറ്റ് പരിധിയില്‍ നിന്ന് 87 പേരും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് 36 പേരും അറസ്റ്റിലായി. മതിയായ താമസരേഖകള്‍ ഇല്ലാത്തവര്‍, സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ കേസുകളില്‍പ്പെട്ടവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയാണ് പിടികൂടിയത്. മഹ്ബൂല, ഖൈത്താന്‍, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു.നിയമ നടപടികള്‍ക്ക് ശേഷം ഇവരെ നാടുകടത്തും.

പുറത്തിറങ്ങുമ്പള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്നും ഉദ്യോഗസ്ഥരുടെ പരിശോധനകളുമായി സഹകരിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് നിയമലംഘനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും പൊതുജനങ്ങളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

റെയ്ഡില്‍ പിടിച്ചെടുത്തത് 3,000 കുപ്പിയിലേറെ മദ്യം; ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

തേയില ഷിപ്‌മെന്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഏഴു ലക്ഷം സിഗരറ്റ് പിടികൂടി  

ദോഹ: തേയിലയുമായി എത്തിയ ഷിപ്‌മെന്റില്‍ ഒളിപ്പിച്ച് സിഗരറ്റും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഖത്തറിലേക്ക് കടത്താന്‍ ശ്രമം. 700,000 സിഗരറ്റാണ് പിടികൂടിയത്.  ഇതിന് പുറമെ 3,250 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. ഹമദ് പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് നിരോധിത വയ്തുക്കളും സിഗരറ്റും പിടികൂടിയത്. 

ഹാഷിഷ് ഉള്‍പ്പെടെ വന്‍ ലഹരിമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റില്‍

കസ്റ്റംസ് നികുതി വെട്ടിക്കാനാണ് തേയില ഷിപ്‌മെന്റുകളില്‍ ഒളിപ്പിച്ച് സിഗരറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ ഖത്തര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം