ഏഷ്യക്കാരനാണ് പിടിയിലായത്. 43 കിലോഗ്രാം ക്രിസ്റ്റല്‍ ലഹരിമരുന്ന്, 25 കിലോഗ്രാമിലേറെ ഹാഷിഷ്, കറുപ്പ്, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

മസ്‌കറ്റ്: ഒമാനില്‍ വന്‍തോതില്‍ ലഹരിമരുന്നുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കൈവശം വെച്ച പ്രവാസിയെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരനാണ് പിടിയിലായത്. 43 കിലോഗ്രാം ക്രിസ്റ്റല്‍ ലഹരിമരുന്ന്, 25 കിലോഗ്രാമിലേറെ ഹാഷിഷ്, കറുപ്പ്, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പിടിയിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Scroll to load tweet…

ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം; കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവിനെ വിമാനത്താവളത്തില്‍ പിടികൂടി. നൂറിലധികം ഹെറോയിന്‍ ഗുളികകള്‍ സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ രാജ്യത്തേക്ക് എത്തിയത്. കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ 28 വയസുകാരനെതിരെ, വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടെ മയക്കുമരുന്ന് കൈവശം വെച്ചതിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കാണ് സംശയം തോന്നിയത്. എക്സ് റേ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിനുള്ളില്‍ അസ്വഭാവികമായ ചില വസ്‍തുക്കള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇയാളെ ആന്റി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. യുവാവിനെ പൊലീസ് ഫോര്‍ട്ട് ക്ലിനിക്കില്‍ എത്തിച്ച് എക്സ്റേ പരിശോധന നടത്തി.

വീടുകളില്‍ മോഷണം; സ്ത്രീയുള്‍പ്പെടെ ആറ് പ്രവാസികള്‍ അറസ്റ്റില്‍

പരിശോധനയില്‍ വയറിനുള്ളില്‍ നിരവധി ഗുളികകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റിയ ഇയാള്‍ അവിടെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 110 ഗുളികകള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തു. വിശദമായ അന്വേഷണത്തില്‍ ഇയാള്‍ ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗമാണെന്ന് കണ്ടെത്തി. പ്രത്യേകമായി തയ്യാറാക്കിയ ലഹരി ഗുളികകള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് ബഹ്റൈനില്‍ എത്തിക്കുകയും അതിന് പണം വാങ്ങുകയും ചെയ്യുകയായിരുന്നു ഇയാളുടെ പങ്കെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.