ഒമാനിലെ ഫാമിൽ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ

Published : Jan 09, 2026, 10:52 AM IST
arrest

Synopsis

ഒമാനിലെ ഫാമിൽ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ. ആഫ്രിക്കൻ വംശജനായ ഒരാളാണ് അറസ്റ്റിലായത്. വടക്കൻ ബാത്തിനാ പൊലീസ് കമാൻഡിന്‍റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മസ്‌കത്ത്: ഒമാനിൽ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ. വടക്കൻ ബാത്തിന ഗവർണറേറ്റിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ വംശജനായ ഒരാളെയാണ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ വംശജനായ മറ്റൊരു വ്യക്തിയെ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. വടക്കൻ ബാത്തിനാ പൊലീസ് കമാൻഡിന്‍റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രാഥമിക അന്വേഷണത്തിൽ, സംഭവസമയത്ത് പ്രതിയും കൊല്ലപ്പെട്ടയാളും ഒരു ഫാമിൽ നിയമവിരുദ്ധമായി ജോലി ചെയ്തുവരികയായിരുന്നു എന്നതാണ് കണ്ടെത്തൽ. സംഭവത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായും, ഒമാനിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് തുടർ നിയമനടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ അന്വേഷണം പൂർത്തിയായ ശേഷം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ - 2026 അടിപൊളിയായി തുടങ്ങാൻ 60 മില്യൺ ഡോളർ
ഒന്നാം നമ്പർ ടെർമിനലിൽ എത്തിയ യാത്രക്കാരിയെ സംശയം, പൗഡർ ഡപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി ഗുളികകൾ