
മസ്‍കത്ത്: മദ്യം കടത്തുന്നതിനിടെ ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവമെന്ന് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
വലിയ അളവിലുള്ള മദ്യശേഖരവുമാണ് പ്രവാസി പിടിയിലാതെന്ന് പൊലീസ് അറിയിച്ചു. പലയിടത്തായി വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇയാളെ കുടുക്കിയത്. മദ്യക്കടത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നതടക്കം മറ്റൊരു വിവരവും പൊലീസ് പുറത്തിവിട്ടിട്ടില്ല. പിടിയിലായ വ്യക്തിക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മ്മാണശാല നടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരെയാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറസ്റ്റ് ചെയ്തത്. അഹ്മദി ഏരിയയിലാണ് പ്രതികള്‍ പ്രാദേശികമായി മദ്യം നിര്‍മ്മിച്ചത്. വില്‍പ്പനയ്ക്ക് തയ്യാറാക്കിയ 500 കന്നാസ് മദ്യവും ഇവ നിര്‍മ്മിക്കാനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ സൗദി സ്വദേശിയാണ്. ഏഴ് കിലോഗ്രാം ലിറിക പൊടിയും അത് നിറക്കുന്നതിനായി 10,000 ക്യാപ്‌സ്യൂളുകളുമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ