Asianet News MalayalamAsianet News Malayalam

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയ്‍ക്കും വെള്ളക്കെട്ടിനും സാധ്യതയെന്ന് പ്രവചനം

പൊതുവെ മേഘാവൃതമായ അന്തരീക്ഷമായിരിക്കും അല്‍ വുസ്‍ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍. മഴയ്‍ക്ക് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. 

Heavy rains expected in two governorates in Oman
Author
Muscat, First Published Aug 7, 2022, 1:39 PM IST

മസ്‍കത്ത്: ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ച ശക്തമായ മഴയ്‍ക്ക് സാധ്യതയെന്ന് പ്രവചനം. അല്‍ വുസ്‍ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലാണ് വലിയ മഴ പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ദൂരക്കാഴ്‍ച കുറയാനും വാദികളില്‍ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

പൊതുവെ മേഘാവൃതമായ അന്തരീക്ഷമായിരിക്കും അല്‍ വുസ്‍ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍. മഴയ്‍ക്ക് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. രണ്ട് ഗവര്‍ണറേറ്റുകളിലെയും മരുഭൂമി പ്രദേശങ്ങളിലും വാദികളിലും വെള്ളക്കെട്ടിന് സാധ്യത തുടരും. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ദൂരക്കാഴ്‍ച കുറയാനുള്ള സാധ്യതയും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

Read also:  നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ പിടിയിലായത് 14,509 പേര്‍

കുവൈത്തില്‍ 50 വയസ് കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്സിന്റെ നാലാം ഡോസ് ഈയാഴ്ച മുതല്‍
​​​​​​​കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡിനെതിരായ പ്രതിരോധ വാക്സിന്റെ നാലാം ഡോസ് വിതരണം ഈയാഴ്ച മുതല്‍ തുടങ്ങും. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നാലാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇതിനായി എല്ലാ ഹെല്‍ത്ത് റീജ്യനുകളിലുമുള്ള 16 ഹെല്‍ത്ത് സെന്ററുകള്‍ക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി.

അംഗീകൃത വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 10 ബുധനാഴ്ച മുതല്‍ വാക്സിനേഷന്‍ ആരംഭിക്കും. പിന്നീട് ആഴ്ചയില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ എട്ട് മണി വരെ വാക്സിനേഷന്‍ നടക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റ് മിശിരിഫിലെ അബ്‍ദുല്‍ റഹ്മാന്‍ അല്‍ സായ്ദ് ഹെല്‍ത്ത് സെന്ററില്‍ ഫൈസര്‍ വാക്സിനായിരിക്കും നല്‍കുക. അഞ്ച് മുതല്‍ 12 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസുകളും 12 മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ക്ക് മൂന്നാം ബൂസ്റ്റര്‍ ഡോസും 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാലാം ബൂസ്റ്റര്‍ ഡോസും ഇവിടെ ലഭ്യമാവും. ഇത് ഒഴികെയുള്ള മറ്റ് 15 സെന്ററുകളിലും മൊഡേണ വാക്സിനായിരിക്കും ലഭിക്കുക. വിദേശത്തു നിന്ന് മടങ്ങി കുടുംബങ്ങല്‍ തിരികെ വരുന്നതും സെപ്‍റ്റംബര്‍ പകുതിയോടെ അടുത്ത സ്കൂള്‍ സീസണ് തുടക്കമാവുന്നതും ഉള്‍പ്പെടെ പരിഗണിച്ചാണ് വാക്സിനേഷന്‍ സെന്ററുകള്‍ നിജപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

Read also: വികലാംഗരുടെ പാര്‍ക്കിങ് സ്ഥലത്ത് പൊലീസ് വാഹനം നിര്‍ത്തിയിട്ടു; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Follow Us:
Download App:
  • android
  • ios