സൗദി അറേബ്യയിലെ വാഹനാപകടം; ആറുമാസം പ്രായമുള്ള അർവയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

By Web TeamFirst Published Jan 30, 2023, 3:14 PM IST
Highlights

റിയാദ്-മക്ക റോഡിൽ അല്‍ഖസറയില്‍ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. അർവക്കും ഹസീമിന്റെ ഭാര്യാമാതാവ് നജ്‍മുന്നിസക്കുമായിരുന്നു സാരമായി പരിക്കേറ്റത്. 

റിയാദ്: സൗദി അറേബ്യയില്‍ മലയാളി കുടുംബം ഉംറ കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കണിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അർവയുടെ മൃതദേഹമാണ് റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നിർവഹിച്ച ശേഷം നസീം മഖ്‍ബറയിൽ ഖബറടക്കിയത്. റിയാദിൽനിന്ന് 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

റിയാദ്-മക്ക റോഡിൽ അല്‍ഖസറയില്‍ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. അർവക്കും ഹസീമിന്റെ ഭാര്യാമാതാവ് നജ്‍മുന്നിസക്കുമായിരുന്നു സാരമായി പരിക്കേറ്റത്. ഭാര്യ ജർയ, മറ്റു മക്കളായ അയാൻ, അഫ്‍നാൻ എന്നിവർക്ക് നിസാരപരിക്കാണ് ഏറ്റത്. പൊലീസും റെഡ്ക്രസൻറ് അതോറിറ്റിയും ചേർന്ന് ഉടൻ ഇവരെയെല്ലാം അൽഖസറ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അർവ മരിച്ചത്. നജ്മുന്നിസയെ അൽഖുവയ്യ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപടകനില തരണം ചെയ്തിട്ടുണ്ട്. 

Read also:  12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളിക്ക് ഒടുവില്‍ മടങ്ങാനായത് ജീവനറ്റ ശരീരമായി

സന്ദർശക വിസയില്‍ മകന്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു
റിയാദ്: സന്ദർശക വിസയില്‍ സൗദി അറേബ്യയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂർ സ്വദേശിനി സുബൈദ കിളയിൽ (54) ആണ് ജിദ്ദയില്‍ മരിച്ചത്. ജിദ്ദയിലുള്ള മകൻ മുഹമ്മദ് ആഷിക്കിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയതായിരുന്നു. ഭർത്താവ് കുഞ്ഞയമ്മു പാറമ്മൽ നാട്ടിലാണ്. 

മക്കൾ - മുഹമ്മദ് ആഷിഖ്, മുസ്താഖ്, ഹിദ ഷെറിൻ, നദ, അൻഫിദ, ഹംന, അബ്‌ശാദ്. ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ ജിദ്ദയിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്‌ പ്രവർത്തകർ രംഗത്തുണ്ട്.

Read also:  പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച് തട്ടിപ്പ്; പ്രവാസി മലയാളിക്ക് വന്‍തുക നഷ്ടമായി

click me!