Latest Videos

ഫാക്ടറിയില്‍ യന്ത്രം പൊട്ടിത്തെറിച്ച് പ്രവാസി മരിച്ചു

By Web TeamFirst Published Aug 29, 2022, 9:21 PM IST
Highlights

വൈദ്യുതിയും ആവിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിലെ പ്രഷര്‍ ടാങ്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൊട്ടിത്തെറിക്കുകയായിരുന്നു.

റിയാദ്: സൗദിയിലെ ഫാക്ടറിയില്‍ യന്ത്രം പൊട്ടിത്തെറിച്ച് വിദേശ തൊഴിലാളി മരിച്ചു. റിയാദില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ അഫീഫില്‍ കാലിത്തീറ്റ നിര്‍മാണ കേന്ദ്രത്തിലെ യന്ത്രം പൊട്ടിത്തെറിച്ചായിരുന്നു അപകടം.

വിദേശ തൊഴിലാളി മരണപ്പെടുകയും രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈദ്യുതിയും ആവിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രത്തിലെ പ്രഷര്‍ ടാങ്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ കാലിത്തീറ്റ നിര്‍മാണ കേന്ദ്രത്തില്‍ കേടുപാടുകളുണ്ടായി.

അബുദാബിയില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടരുന്നെന്ന് സിവില്‍ ഡിഫന്‍സ്

സൗദിയില്‍ വാഹനാപകടം; രണ്ടു മരണം, 15 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടു മരണം. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാൻ നഗരത്തിൽ അൽമഅ്ബൂജ് സിഗ്നലിനു സമീപമാണ് മിനിബസും മറ്റൊരു വാഹനവും കൂട്ടിയിടിച്ചത്. സംഭവത്തില്‍ രണ്ടു പേർ മരണപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് ഞായറാഴ്ച വൈകീട്ട് 6.24 ന് ആണ് ജിസാൻ റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് ജിസാൻ റെഡ് ക്രസന്റ് ശാഖാ വക്താവ് ഡോ. ആദിൽ അരീശി അറിയിച്ചു. 

ഉടൻ തന്നെ ഏഴു ആംബുലൻസ് സംഘങ്ങളെ അപകട സ്ഥലത്തേക്ക് അയച്ചു. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ ആംബുലൻസുകളിൽ ജിസാൻ കിംഗ് ഫഹദ് സെൻട്രൽ ആശുപത്രി, പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ആശുപത്രി, ജിസാൻ ജനറൽ ആശുപത്രി, സ്വബ്‌യ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് നീക്കിയതായും ഡോ. ആദിൽ അരീശി പറഞ്ഞു. 

വിസിറ്റ് വിസ പുതുക്കാനായി ജോര്‍ദാനില്‍ പോയ പ്രവാസി വനിത മടക്കയാത്രയ്ക്കിടെ മരിച്ചു

അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ അലഞ്ഞുതിരിഞ്ഞ ഒട്ടകത്തിനെ ഇടിച്ച് നിയന്ത്രണം വിട്ട വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അപകടത്തില്‍ ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു.

 

click me!