Asianet News MalayalamAsianet News Malayalam

അബുദാബിയില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടരുന്നെന്ന് സിവില്‍ ഡിഫന്‍സ്

തീ നിയന്ത്രണ വിധേയമാക്കാനായി അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 

Fire breaks out at Abu Dhabi warehouse Police and civil defence working to contain
Author
First Published Aug 29, 2022, 10:57 AM IST

അബുദാബി: അബുദാബിയിലെ മുസഫയില്‍ ഒരു വെയര്‍ഹൗസിന് തീപിടിച്ചു. മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് ഉള്‍പ്പെടെയുള്ള അന്വേഷണം തുടങ്ങിയതായി അബുദാബി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. 

തീ നിയന്ത്രണ വിധേയമാക്കാനായി അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ ലഭിക്കാനായി ഔദ്യോഗിക സ്രോതസുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 

 

Read also: പ്രവാസി നിയമലംഘകര്‍ക്കായി പരിശോധന ശക്തം; വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 12 പേര്‍ അറസ്റ്റില്‍

വിസിറ്റ് വിസ പുതുക്കാനായി ജോര്‍ദാനില്‍ പോയ പ്രവാസി വനിത മടക്കയാത്രയ്ക്കിടെ മരിച്ചു
​​​​​​​റിയാദ്: സൗദി അറേബ്യയിലെ സന്ദര്‍ശക വിസ പുതുക്കുന്നതിന് ജോര്‍ദാനില്‍ പോയി മടങ്ങി വരുന്നതിനിടെ പ്രവാസി വനിത മരിച്ചു. ജിദ്ദ ശറഫിയയില്‍ നിന്ന് ബസ് മാര്‍ഗം അയല്‍ രാജ്യമായ ജോര്‍ദാനില്‍ പോയി മടങ്ങുകയായിരുന്ന 44 വയസുകരിയായ ബംഗ്ലാദേശി സ്വദേശിനിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവും മകനും ഒപ്പമുണ്ടായിരുന്നു.

തബൂക്ക് ഹക്കല്‍ വഴിയാണ് ഇവര്‍ ജോര്‍ദാനിലെത്തിയത്. തുടര്‍ന്ന് വിസ പുതുക്കിയ ശേഷം സൗദി അറേബ്യയിലേക്ക് മടങ്ങി വരികയായിരുന്നു. ഇതിനിടെയാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായത്. തുടര്‍ന്ന് റെഡ് ക്രസന്റ് ആംബുലന്‍സില്‍ ഇവരെ അല്‍ ബദ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അല്‍ ബദ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read also: സൗദി അറേബ്യയില്‍ കാണാതായ വ്യവസായിയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം

Latest Videos
Follow Us:
Download App:
  • android
  • ios