കാമുകിയെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി; യുഎഇയില്‍ പ്രവാസി യുവാവിന് ശിക്ഷ

By Web TeamFirst Published Sep 3, 2022, 8:51 AM IST
Highlights

യുവാവിന് എന്തോ പ്രശ്നമുണ്ടെന്നും തന്റെ സഹായം ആവശ്യമുണ്ടെന്നും വിചാരിച്ചാണ് പോയതെന്ന് യുവതി പറഞ്ഞു. എന്നാല്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ കാമുകിയെ കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് മാന്യമല്ലാത്ത ചില പ്രവൃത്തികള്‍ ചെയ്യാന്‍ യുവാവ് നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാതെ വന്നപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ദുബൈ: കാമുകിയെ ഉപദ്രവിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്‍ത പ്രവാസി യുവാവിന് യുഎഇയില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തണമെന്നും ദുബൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. കഴിഞ്ഞ മേയില്‍ നടന്ന സംഭവത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്.

യുവതിയെ തടഞ്ഞുവെച്ച് കവര്‍ച്ച നടത്തുകയും ഉപദ്രവിക്കുകയും യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തതിനാണ് ശിക്ഷ. സംഭവം നടന്ന ദിവസം രാവിലെ യുവാവ് കാമുകിയെ ഫോണില്‍ വിളിച്ച് അല്‍ ഖൂസിലെ ഒരു കൊമേഴ്സ്യല്‍ സെന്ററില്‍ സമീപമുള്ള റുമൈല സ്‍ക്വയറില്‍ എത്താന്‍ അപേക്ഷിക്കുകയായിരുന്നു.

യുവാവിന് എന്തോ പ്രശ്നമുണ്ടെന്നും തന്റെ സഹായം ആവശ്യമുണ്ടെന്നും വിചാരിച്ചാണ് പോയതെന്ന് യുവതി പറഞ്ഞു. എന്നാല്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ കാമുകിയെ കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് മാന്യമല്ലാത്ത ചില പ്രവൃത്തികള്‍ ചെയ്യാന്‍ യുവാവ് നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാതെ വന്നപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി.

Read also: മുനിസിപ്പാലിറ്റിയിലെ സ്വദേശിവത്കരണം; 132 പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി

ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ യുവതി അപേക്ഷിച്ചെങ്കിലും പ്രതി ചെവിക്കൊണ്ടില്ല. ഭാവിയില്‍ താന്‍ വിളിക്കുമ്പോള്‍ വന്നില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തു. എന്നാല്‍ യുവതി അപ്പോള്‍ തന്നെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഭയന്നു വിറച്ച നിലയിലാണ് യുവതിയെ കണ്ടതെന്ന് സ്ഥലത്ത് ആദ്യമായെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.

അന്വേഷണം നടത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‍തു. കാമുകിയെ കത്തി കാണിട്ട് ഭീഷണിപ്പെടുത്തിയെന്നും അവരുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇയാള്‍ മൊഴി നല്‍കി. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു.

Read also: 500 ദിര്‍ഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

click me!