ഷുവൈഖ് ഏരിയയിൽ സംഘടിപ്പിച്ച പരിശോധനയിലാണ് നിയമ ലംഘനം നടത്തിയ ഒൻപത് സ്റ്റോറുകൾക്ക് പിഴയിട്ടത്

കുവൈത്ത് സിറ്റി: റമദാനിന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി വാണിജ്യ, വ്യവസായ മന്ത്രാലയം. കഴിഞ്ഞ ദിവസം ഷുവൈഖ് ഏരിയയിൽ സംഘടിപ്പിച്ച പരിശോധനയിൽ നിയമ ലംഘനം നടത്തിയ ഒൻപത് സ്റ്റോറുകൾക്ക് പിഴയിട്ടു. ചായ, കോഫി ഷോപ്പുകൾ, ഈത്തപ്പഴം വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

പാക്കേജ് ചെയ്ത ഉൽപ്പന്നങ്ങളുടെ ഭാരത്തിൽ കൃത്രിമം കാണിക്കുക, ഭക്ഷണ സാധനങ്ങളുടെ പാക്കിൽ വില കാണിക്കുന്ന ടാ​ഗുകൾ പ്രദർശിപ്പിക്കാതിരിക്കുക, ഉൽപ്പന്നം ഏത് രാജ്യത്തു നിന്നുള്ളതാണെന്ന വിവരം കാണിക്കാതിരിക്കുക തുടങ്ങി നിരവധി നിയമ ലംഘനങ്ങൾ പരിശോധനയിലുടനീളം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കടകൾക്ക് പിഴയിട്ടതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി വിൽപ്പനക്ക് വെച്ചിരിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ കാലഹരണപ്പെട്ടതാണോ എന്നും പരിശോധിച്ചു. 

read more: ദുബൈയിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം

റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് പരിശോധന കാമ്പയിനുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. പുണ്യ മാസത്തിലോ മാസം ആരംഭിക്കുന്നതിന് മുൻപോ അന്യായമായി ഭക്ഷ്യ സാധനങ്ങളുടെ വില വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനായി വിലനിർണ്ണയ അതോറിറ്റിയും കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.