
ദുബൈ: യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രവാസിക്ക് രണ്ട് മാസത്തെ തടവുശിക്ഷ. വിസയ്ക്ക് പണം വാങ്ങി ആളുകളെ കബളിപ്പിച്ച 43കാരനായ പ്രവാസിക്കാണ് ശിക്ഷ വിധിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തന്‍റെ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് വിസ നല്‍കുന്നുണ്ടെന്നും കുടിയേറാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പ്രത്യേക ഓഫറുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഇയാള്‍ പരസ്യം നല്‍കിയത്. കമ്പനിയുടെ കെട്ടിടം വാടകയ്ക്ക് എടുത്ത് നിരവധി പേരെ അഭിമുഖം നടത്തി പണം തട്ടിയെടുത്തു. ഇതിന് പകരം കമ്പനിയുടെ ലോഗോ പതിച്ച രസീതും ഇയാള്‍ തട്ടിപ്പിനിരയായവര്‍ക്ക് നല്‍കി. വിചാരണക്കിടെ കുറ്റം നിഷേധിച്ച ഇയാള്‍ താന്‍ കമ്പനിയിലെ ജീവനക്കാരന്‍ മാത്രമാണെന്ന് പറഞ്ഞു. എന്നാല്‍ പ്രതി ആളുകളെ മനഃപൂര്‍വ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. വിസ ഇടപാടിന് ഫീസായി വാങ്ങിയ പണം തിരികെ നല്‍കാനും ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഗര്‍ഭച്ഛിദ്രം നടത്തിയ പ്രവാസി വനിതാ ഡോക്ടറും സഹായിയും സൗദിയില്‍ അറസ്റ്റില്‍
തോക്കിന്‍ മുനയില്‍ നിര്‍ത്തി ബാങ്ക് ഇടപാടുകാരെ കൊള്ളയടിക്കുന്ന സംഘം അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ ബാങ്ക് ഇടപാടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘത്തെ റിയാദില്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യക്കാരായ ഒമ്പതംഗ കവര്‍ച്ചാ സംഘമാണ് പിടിയിലായത്. എത്യോപ്യ, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണിവര്‍.
കവര്‍ച്ചാ സംഘത്തിലെ അഞ്ച് എത്യോപ്യക്കാര്‍ അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരാണ്. ബാങ്കില്‍ നിന്നിറങ്ങുന്ന ഇടപാടുകാരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കൊള്ളയടിക്കുകയും പണം അപഹരിക്കുകയുമാണ് സംഘം ചെയ്തിരുന്നത്. കവര്‍ച്ചാ സംഘത്തിന് താമസ സൗകര്യമൊരുക്കിയതിനും മൊബൈല്‍ സിം കാര്‍ഡ് നല്‍കിയതിനുമാണ് നാലുപേര്‍ പിടിയിലായത്.
രണ്ട് ബംഗ്ലാദേശികള്‍, ഒരു എത്യോപ്യക്കാരന്‍, ഒരു സിറിയക്കാരന്‍ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച നാല് വാഹനങ്ങളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇവരില്‍ നിന്നും 387 സിം കാര്‍ഡുകളും ആയുധങ്ങളും പിടിച്ചെടുത്തു. പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ച ശേഷം പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ