ഏകദേശം 49 പാക്കറ്റ് ഹാഷിഷ് ആണ് പിടിച്ചെടുത്തത്. ഇവയ്ക്ക് കാല്‍ക്കിലോ ഭാരമുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ഏകദേശം 49 പാക്കറ്റ് ഹാഷിഷ് ആണ് പിടിച്ചെടുത്തത്. ഇവയ്ക്ക് കാല്‍ക്കിലോ ഭാരമുണ്ട്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചത്. 

അതേസമയം കഴിഞ്ഞ ദിവസം നിയമ വിരുദ്ധമായി കുവൈത്തിലേക്ക് കൊണ്ടുവന്ന വിലയേറിയ വാച്ചുകള്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. വിദേശ രാജ്യത്തു നിന്ന് എത്തിയ ഒരു യാത്രക്കാരന്‍റെ പക്കല്‍ നിന്നാണ് ഇവ പിടികൂടിയത്. തന്റെ സോക്സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ വാച്ചുകള്‍ കൊണ്ടുവന്നതെന്ന് കുവൈത്ത് കസ്റ്റംസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പ്രവാസി നിയമലംഘകരെ കണ്ടെത്താന്‍ അപ്രതീക്ഷിത പരിശോധനകള്‍; നിരവധിപ്പേര്‍ അറസ്റ്റില്‍

പണം വാങ്ങി മെ‍ഡിക്കല്‍ രേഖകള്‍ വിറ്റു; ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുന്ന പ്രവാസി അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മെഡിക്കല്‍ രേഖകള്‍ വില്‍പന നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തു. രാജ്യത്തെ ഒരു ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്‍തിരുന്ന യുവാവാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ക്യാപിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍, അന്വേഷണം തുടങ്ങി

പഴയ തീയതികളിലുള്ള മെഡിക്കല്‍ രേഖകള്‍ ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിയതായി അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഓരോ രേഖകള്‍ക്കും 10 ദിനാര്‍ വീതമാണ് ഇടാക്കിയിരുന്നത്. അറസ്റ്റിലായ പ്രവാസിക്കെതിരെ കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.