
മനാമ: ബഹ്റൈനില്‍ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വിദേശ യുവതി താഴെ വീണ സംഭവത്തില്‍ പ്രവാസിക്ക് 12 മാസം ജയില്‍ ശിക്ഷ. 34 വയസുകാരനായ പ്രതിക്കെതിരെ നേരത്തെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നെങ്കിലും സംഭവം അപകടമാണെന്ന് കണ്ടെത്തിയ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി, യുവതിയെ ഉപദ്രവിച്ചതിന് മാത്രമാണ് ശിക്ഷ വിധിച്ചത്.
തായ്‍ലന്റ് സ്വദേശിനിയായ ലൈംഗിക തൊഴിലാളിയാണ് മനാമയിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണത്. കേസില്‍ പ്രതിയായ യുവാവിന് നേരത്തെ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചെങ്കിലും സുപ്രീം ക്രിമനല്‍സ് അപ്പീല്‍ കോടതി ഇത് 12 മാസമാക്കി കുറച്ചു. പരിക്കേറ്റ യുവതി, കേസിലെ പ്രതിയായ പ്രവാസിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് സമ്മതിച്ചിരുന്നു. ഇതിനായി 20 ദിനാറാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് കേസ് രേഖകള്‍ പറയുന്നു.
Read also: മയക്കമരുന്ന് കേസുകളില്‍ യുഎഇയില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത് എണ്ണായിരത്തിലേറെ പേര്‍
ഒരു മണിക്കൂര്‍ നേരത്തേക്കാണ് യുവതി ലൈംഗിക ബന്ധത്തിന് സമ്മതിച്ചിരുന്നതെങ്കിലും ഇയാള്‍ പിന്നീട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇത് യുവതി എതിര്‍ക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്‍തു. മദ്യലഹരിയിലായിരുന്ന യുവതി മൂന്നാം നിലയിലെ ജനലിലൂടെ താഴേക്ക് ചാടാന്‍ ശ്രമിച്ചു. എന്നാല്‍ ചാടിക്കഴിഞ്ഞാണ് അവര്‍ക്ക് അപകടം മനസിലായത്. ജനലില്‍ തൂങ്ങിക്കിടന്ന അവര്‍ യുവാവിനോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിവിട്ട് താഴേക്ക് പതിച്ചത്.
താടിയെല്ലിനും കാലുകള്‍ക്കും പരിക്കേറ്റ യുവതിയെ പിന്നീട് ശസ്‍ത്രക്രിയക്ക് വിധേയയാക്കി. കേസില്‍ ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു പ്രതിയുടെ വാദം. താന്‍ ചില വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയിരിക്കുകയായിരുന്നുവെന്നും തിരികെ വന്നപ്പോള്‍ അപ്പാര്‍ട്ട്മെന്റിന് പുറത്ത് ചോരയില്‍ കുളിച്ച നിലയില്‍ യുവതിയെ കണ്ട് സഹായം തേടിയതാണെന്നും ഇയാള്‍ വാദിച്ചു.
Read also: കുവൈത്തില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി; നാല് താമസനിയമ ലംഘകര്‍ പിടിയില്‍
എന്നാല്‍ അതേ കെട്ടിടത്തില്‍ ജോലി ചെയ്‍തിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പ്രതിക്കെതിരെ മൊഴി നല്‍കി. പിന്നീട് ശാസ്‍ത്രീയ പരിശോധനയില്‍ യുവതിയുടെ വസ്‍ത്രങ്ങളില്‍ നിന്ന് പ്രതിയുടെ ബീജം കണ്ടെത്തുകയും ചെയ്‍തു. കേസില്‍ 12 മാസം ജയില്‍ ശിക്ഷ പ്രതിക്ക് മതിയായ ശിക്ഷയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് പൂര്‍ത്തിയായ ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ