Asianet News MalayalamAsianet News Malayalam

മയക്കമരുന്ന് കേസുകളില്‍ യുഎഇയില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത് എണ്ണായിരത്തിലേറെ പേര്‍

 2020ല്‍ 6,973 പേരാണ് മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായത്. 2021ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട  5,677 റിപ്പോര്‍ട്ടുകളാണ് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റികള്‍ കൈകാര്യം ചെയ്തത്.

Police arrested over 8000 for drug crimes in UAE last year
Author
Abu Dhabi - United Arab Emirates, First Published Jun 28, 2022, 3:09 PM IST

അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് കേസുകളില്‍ 2021ല്‍ മാത്രം യുഎഇയില്‍ അറസ്റ്റ് ചെയ്തത് 8,428 പേര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.8 ശതമാനത്തിന്റെ വര്‍ധനവാണ് അറസ്റ്റില്‍ ഉണ്ടായിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 26ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിക്കുന്ന അവസരത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020ല്‍ 6,973 പേരാണ് മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായത്. 2021ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട  5,677 റിപ്പോര്‍ട്ടുകളാണ് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റികള്‍ കൈകാര്യം ചെയ്തത്. 2020ല്‍ ഇത് 4,810 ആയിരുന്നു. 18 ശതമാനത്തിന്റെ വര്‍ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

Read Also: കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ശേഖരവുമായി പ്രവാസി യുവാവ് പൊലീസിന്റെ പിടിയിലായി

ലഹരിമരുന്ന് ഉപയോഗം ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പൊതുജനങ്ങളുടെ സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് അതോറിറ്റി പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ തകര്‍ക്കുന്ന ഈ അപകടത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കഠിന പരിശ്രമം അനിവാര്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 428 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു, 185 ഇടപാടുകാര്‍ അറസ്റ്റില്‍

റാസല്‍ഖൈമ: റാസല്‍ഖൈമ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം 2021ല്‍ അറസ്റ്റ് ചെയ്തത്  185 മയക്കുമരുന്ന് ഇടപാടുകാരെ.  428 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്.  72,000 ലഹരി ഗുളികകളും പിടിച്ചെടുത്തു.

എമിറേറ്റിലെ സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്ന് റാസല്‍ഖൈമ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം ജാസിം അല്‍ തുനൈജി പറഞ്ഞു. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളെ മറികടന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രള്‍ വിഭാഗത്തിലെ ഏജന്റുമാര്‍ അവരുടെ പ്രൊഫഷണല്‍ ജോലികള്‍ കാര്യക്ഷമമായി നിര്‍വ്വഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read Also: ശരീരത്തില്‍ പലതവണ കുത്തേറ്റു, മൃതദേഹവുമായി കടന്നു കളഞ്ഞു; കാറിനുള്ളില്‍ കൊല ചെയ്യപ്പെട്ടത് യുവ എഞ്ചിനീയര്‍

ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ചും മോശം കൂട്ടുകെട്ടുകളുടെ സമ്മര്‍ദ്ദത്തെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കേണ്ട ചുമതല മാതാപിതാക്കളുടേത് ആണെന്ന് കേണല്‍ അല്‍ തുനൈജി ചൂണ്ടിക്കാട്ടി. അവധിക്കാലത്ത് ഉള്‍പ്പെടെ കുട്ടികളുടെ പ്രവൃത്തികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  


 

Follow Us:
Download App:
  • android
  • ios