പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

By Web TeamFirst Published Jun 28, 2022, 10:12 PM IST
Highlights

കുവൈത്തിലെ ഫഹാഹീലില്‍ ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ ഫഹാഹീല്‍ യൂണിറ്റ് അംഗമായിരുന്നു. 

കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ നിര്യാതനായി. എരഞ്ഞോളി പഞ്ചായത്തിലെ തോട്ടുമ്മല്‍ സ്വദേശി പ്രദീപന്‍ എന്‍. പാലോറന്‍ (50) ആണ് മരിച്ചത്. കുവൈത്തിലെ ഫഹാഹീലില്‍ ഇലക്ട്രിക്കല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു.

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ ഫഹാഹീല്‍ യൂണിറ്റ് അംഗമായിരുന്നു. ഭാര്യ - ഷനില. മക്കള്‍ - നവജ്യോത്, ആകാംഷ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ചൊവ്വാഴ്ച രാവിലെയുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിന് ശേഷം സ്വദേശത്ത് സംസ്‍കരിച്ചു. ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി.

Read also: ചികിത്സയില്‍ കഴിയുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ (23) ആണ് മരിച്ചത്. അല്‍ ഹിലാല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു.

ഞായറാഴ്ച രാവിലെ അല്‍ ഹിലാലില്‍ നടന്നുപോകുന്നതിനിടെയാണ് ഷാക്കിറിനെ വാഹനം ഇടിച്ചത്. രണ്ടു മാസം മുമ്പാണ് ജോലിക്കായി ഖത്തറിലെത്തിയത്. പിതാവ്: പുതിയ വീട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജി, മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ. 

പ്രവാസി മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: മലയാളി യുവാവ് ജിദ്ദയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മോങ്ങം തൃപ്പനച്ചി കാവുങ്ങാപ്പാറ സ്വദേശി വാളപ്ര ഇസ്മായിൽ (40) ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജീവനക്കാരനായ യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 

ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഒരു വർഷത്തിന് ശേഷം നാട്ടിൽ എത്തിച്ചു

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാളപ്ര മുഹമ്മദ് മുസ്‍ലിയാരാണ് പിതാവ്, മാതാവ്: ഉമ്മാതകുട്ടി,  ഭാര്യ: ജസീന. മക്കൾ: മുഹമ്മദ് അഷ്മാൽ, മുഹമ്മദ് മിഷാൽ. ജിദ്ദയിൽ ഖബറടക്കി. ഐസിഎഫ് ജിദ്ദ വെൽഫെയർ ടീം അംഗങ്ങളായ മുഹ്‌യുദ്ധീൻ സഖാഫി, അബ്ബാസ് ചെങ്ങാനി, സയ്യിദ് ഷിഹാബുദീൻ തങ്ങൾ, അബ്ദുറഷീദ്, അബൂമിസ്ബാഹ് ഐക്കരപ്പടി മുഹ്സിൻ സഖാഫി, അബ്ദുൽ ഗഫൂർ പുളിക്കൽ എന്നിവർ വിവിധ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.

click me!