സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് നാല് മരണം

Published : Dec 04, 2022, 05:03 PM IST
സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് നാല് മരണം

Synopsis

അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് സൗദി റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

റിയാദ്: സൗദി അറേബ്യയില്‍ ബസ്‍ അപകടത്തില്‍പെട്ട് നാല് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. അസീര്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലയില്‍ ശആര്‍ ചുരം റോഡിലായിരുന്നു അപകടം. ഇവിടെ തുരങ്കത്തിന് മുന്നില്‍ ബസും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് സൗദി റെഡ് ക്രസന്റ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ അസീന്‍ സെന്‍ട്രല്‍ ആശുപത്രിയിലും മഹായില്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

Read also:  മലയാളി യുവാവിനെ ബ്രിട്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ അല്‍ബാഹയില്‍ മേല്‍പ്പാലത്തില്‍ നിന്ന് കാര്‍ മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു.  ഈ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബനീദബ്യാന്‍ ദിശയില്‍ അല്‍ബാഹ റിങ് റോഡ് മേല്‍പ്പാലത്തിലാണ് സംഭവം.

മൂന്നു യുവാക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരാള്‍ക്ക് നിസ്സാര പരിക്കാണേറ്റത്. പരിക്കേറ്റവരെ റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ അല്‍ബാഹ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി അറിയിച്ചു.

Read More -  കുവൈത്തില്‍ ഒരു ദിവസം അപകടങ്ങളില്‍ മരിച്ചത് മൂന്ന് പ്രവാസികള്‍

ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ തീപിടിച്ച് അപകടം ഉണ്ടായി. ഉത്തര ജിദ്ദയിലെ മുഹമ്മദിയ ഡിസ്‍ട്രിക്ടിലാണ് അപകടമുണ്ടായത്. ഇവിടെ മദീന റോഡില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ചോരുകയും തൊട്ടുപിന്നാലെ  തീപിടിക്കുകയുമായിരുന്നു.

അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. ടാങ്കറിലെ ചോര്‍ച്ച തടയാനും ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന ആറ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടമുണ്ടായ ഉടന്‍ ടാങ്കറില്‍ നിന്ന് നീ ആളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി