യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്. 

ലണ്ടന്‍: മലയാളി യുവാവിനെ ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് സമീപം വിരാളിലാണ് ബിജിന്‍ വര്‍ഗീസ് എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയതാണ് യുവാവ്.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. ഒരു കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്്ത് വരികയായിരുന്നു യുവാവ് എന്നാണ് വിവരം. യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്.

Read More - പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ് (34) ആണ് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. 

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് നിമ്യയെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തലയില്‍ ട്യൂമറാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോ ബ്രൈറ്റണിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ജനുവരിയിലാണ് നിമ്യ യുകെയിലെത്തിയത്. മൂവാറ്റുപുള വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മൂന്നര വയസ്സുള്ള മകനും അടുത്തിടെയാണ് യുകെയിലെത്തിയത്. 

Read More -  ജോലിക്കിടെ ഹൃദയാഘാതം; യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു

യുഎഇയിലെ വാഹനാപകടത്തില്‍ മലയാളി മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളില്‍ പരേതരായ രാഘവന്‍ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകന്‍ ഗോപകുമാര്‍ (48) ആണ് മരിച്ചത്. 10 വര്‍ഷമായി പ്രവാസിയായിരുന്നു. ഭാര്യ - ശ്രീജ. മകള്‍ - ഗോപിക. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.