
ദുബൈ: ദുബൈയില്‍ വീട്ടുജോലിക്കാരെ എത്തിച്ച് നല്‍കുമെന്ന് സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി പണം വാങ്ങി തട്ടിപ്പ് നടത്തിയ പ്രവാസി വനിത പിടിയില്‍. 43 വയസ്സുള്ള ഏഷ്യക്കാരിയാണ് പിടിയിലായത്.
6,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെയാണ് കമ്മീഷനായി ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. വീട്ടുജോലിക്കാരെ എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് 6,000 ദിര്‍ഹം യുവതി കൈപ്പറ്റിയിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പണം നല്‍കിയയാള്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ യുവതിയെ ഫോണ്‍ വിളിച്ചു. എന്നാല്‍ ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സമാന രീതിയില്‍ നിരവധി പേരെ യുവതി കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ ബയോഡേറ്റ കാണിച്ചാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. കേസ് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Read More - യുഎഇയിലെ സ്വദേശിവത്കരണം; സമയപരിധി 31ന് അവസാനിക്കും, ജനുവരി ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന
തൊഴില്‍ അന്വേഷകരെ കുടുക്കാന്‍ വ്യാജ പരസ്യം, മുന്നറിയിപ്പുമായി ഫുജൈറ പൊലീസ്
ഫുജൈറ: യുഎഇയില്‍ തൊഴില്‍ അന്വേഷകരെ കുടുക്കാന്‍ ഫുജൈറ പൊലീസിന്റെ പേരില്‍ വ്യാജ പരസ്യവുമായി തട്ടിപ്പുകാര്‍. പരസ്യത്തില്‍ ആകൃഷ്ടരായി സമീപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കാണ് സംഘത്തിന്റെ ലക്ഷ്യം. പരസ്യത്തിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More - ലേബര്‍ ക്യാമ്പില്‍ പ്രവാസികളുടെ മദ്യനിര്‍മാണം; ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി അധികൃതര്‍
ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ചിത്രം പതിച്ച വ്യാജ തൊഴില്‍ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഫുജൈറ പൊലീസില്‍ ഒഴിവുണ്ടെന്ന രീതിയിലായിരുന്നു പ്രചരിച്ച പരസ്യം. എന്നാല്‍ ഇത്തരം പരസ്യങ്ങളില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലുള്ള തൊഴില്‍ തസ്തികകളില്‍ അപേക്ഷകള്‍ അയയ്ക്കുന്നതിന് മുമ്പ് ഇവയെ കുറിച്ച് അന്വേഷണം നടത്തണം. ഔദ്യോഗിക ഏജന്‍സികളുമായി ബന്ധപ്പെട്ട് അന്വേഷിച്ച ശേഷം മാത്രമം അപേക്ഷകള്‍ അയയ്ക്കാവൂ എന്ന് പൊലീസ് വ്യക്തമാക്കി. ബാങ്ക് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ