Latest Videos

അടുത്ത വര്‍ഷത്തേക്കുള്ള സൗദി പൊതുബജറ്റ് പ്രഖ്യാപിച്ചു; 16 ശതകോടി റിയാല്‍ മിച്ചം വരുമെന്ന് പ്രതീക്ഷ

By Web TeamFirst Published Dec 8, 2022, 9:49 PM IST
Highlights

വരുമാനം 1.130 ലക്ഷം കോടി റിയാലും ചെലവ് 1.114 ലക്ഷം കോടി റിയാലും മിച്ചം 16 ശതകോടി റിയാലുമാണ് കണക്കാക്കുന്നത്. 

റിയാദ്: 2023 ലേക്കുള്ള സൗദി പൊതു ബജറ്റ് പ്രഖ്യാപിച്ചു. റിയാദിലെ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ബജറ്റിനായി നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. മന്ത്രിമാർ ബജറ്റിലെ ഇനങ്ങൾ അവലോകനം ചെയ്യുകയും 2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. വരുമാനം 1.130 ലക്ഷം കോടി റിയാലും ചെലവ് 1.114 ലക്ഷം കോടി റിയാലും മിച്ചം 16 ശതകോടി റിയാലുമാണ് കണക്കാക്കുന്നത്. 

ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന സാമൂഹിക പരിപാടികളും പദ്ധതികളും സജീവമായി നടപ്പാക്കാൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചു. രാജ്യത്ത് സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിവർത്തന പ്രക്രിയ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാൻ രാജാവിന്‍റെ നിർദേശങ്ങൾക്കനുസൃതമായാണ് ഇതുവരെ നേടിയ നല്ല ഫലങ്ങൾ. സമഗ്രമായ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ വിജയം ഇത് സ്ഥിരീകരിക്കുന്നു. ഊർജസ്വലമായ ഒരു സമൂഹത്തിനും സമ്പന്നമായ സമ്പദ്‌വ്യവസ്ഥയ്ക്കും രാഷ്ട്രത്തിനും വേണ്ടിയുള്ള സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതാണിത്. പ്രാദേശിക, മേഖലാ തന്ത്രങ്ങൾക്കനുസരിച്ച് മൂലധന പദ്ധതികൾക്കായുള്ള ചെലവുകൾക്ക് മുൻഗണന നൽകാനാണ് 2023 ലെ ബജറ്റിൽ സർക്കാർ ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു.

Read More - ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ സൗദി സന്ദർശനത്തിന് തുടക്കം

വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളുള്ള പരിപാടികളും പദ്ധതികളും നടപ്പാക്കുന്നത് തുടരുകയാണ്. സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുന്നതിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തടസ്സങ്ങൾ മറികടക്കുന്നതിനും സ്വകാര്യമേഖലയെ ഇത് പ്രാപ്തമാക്കുന്നു. വിഷെൻറ പ്രധാന നേട്ടങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ സാമ്പത്തിക വീണ്ടെടുക്കൽ, സാമ്പത്തിക നിയന്ത്രണ സംരംഭങ്ങളും നയങ്ങളും പബ്ലിക് ഫിനാൻസ് മാനേജ്‌മെൻറിന്‍റെ വികസനവും കാര്യക്ഷമതയും ബജറ്റ് മിച്ചം കൈവരിക്കുന്നതിന് സഹായകമായി.

Read More - വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ചു; മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി

വിഷൻ 2030 ആരംഭിച്ചതിനുശേഷം നടപ്പാക്കിയ സാമ്പത്തികവും ഘടനാപരവുമായ പരിഷ്കാരങ്ങൾ സാമ്പത്തികവുമായ സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്‍റെയും സാമ്പത്തിക സ്ഥിരതയുടെയും പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സംഭാവന നൽകിയെന്നും കിരീടാവകാശി പറഞ്ഞു. 

 

click me!