Expat Drowned : ഒമാനില്‍ പ്രവാസി വനിത മുങ്ങി മരിച്ചു

Published : Feb 19, 2022, 07:16 PM IST
Expat Drowned :  ഒമാനില്‍ പ്രവാസി വനിത മുങ്ങി മരിച്ചു

Synopsis

തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വനിതയെ രക്ഷിച്ചുവെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലായെന്നും പ്രസ്താവനയില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാനില്‍ (Oman) വാദി ഹൊഖൈനില്‍ ഒരു വനിത മുങ്ങി മരിച്ചു (drowned to death). തെക്കന്‍ ബാത്തിന  ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തിലെ വാദി ഹൊഖൈനിലായിരുന്നു സംഭവം. മുങ്ങി മരിച്ചത് ഒരു ഏഷ്യന്‍ വനിതയാണെന്നാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്.

തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വിഭാഗ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വനിതയെ രക്ഷിച്ചുവെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലായെന്നും പ്രസ്താവനയില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നീന്തരുതെന്നും വെള്ളെക്കെട്ടുകളില്‍ മുങ്ങി അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് സമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും (Mosques and Government Offices) ഷോര്‍ട്സ് ധരിച്ച് (Wearing shorts) പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ലഭിക്കും. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി (Minister for Interior)  കഴിഞ്ഞ ദിവസം അംഗീകരിച്ചു.

പള്ളികളിലും സര്‍‌ക്കാര്‍‌ ഓഫീസുകളിലും ഒഴികെ പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. രാജ്യത്തെ പൊതു അഭിരുചിയുമായി ബന്ധപ്പെട്ട നിയമാവലിയില്‍ നേരത്തെ 19 നിയമലംഘനങ്ങളും അവയ്‍ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനോടൊപ്പമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സൗദി ആഭ്യന്തര മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ 2019ലാണ് രാജ്യത്ത് ഇത്തരമൊരു നിയമാവലി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഉള്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ. ജനവാസ മേഖലകളില്‍ വലിയ ശബ്‍ദത്തില്‍ പാട്ട് വെയ്‍ക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതയ്‍ക്ക് നിരക്കാത്ത വസ്‍ത്രം ധരിക്കല്‍, സഭ്യതയില്ലാത്ത പെരുമാറ്റം തുടങ്ങിയ തരത്തിലുള്ള നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

മസ്‌കറ്റ്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ പ്രവാസികള്‍ക്ക് നാളെ ( 2022 ഫെബ്രുവരി 20 ഞായറാഴ്ച) മുതല്‍ കൊവിഡ്-19 വാക്‌സിനുകള്‍ (Covid vaccine) സൗജന്യമായി നല്‍കും. കൊവിഡ് -19 വാക്സിന്റെ ഒന്നും രണ്ടും ഡോസുകളും പുറമെ ബൂസ്റ്റര്‍ ഡോസും (booster dose) സൗജന്യമായി പ്രവാസികള്‍ക്ക് നല്‍കുമെന്നാണ് തെക്കന്‍ ബാത്തിന ആരോഗ്യ മന്ത്രാലയ  ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. റുസ്താഖ്, ബര്‍ക്ക എന്നി വിലായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12:30 വരെ വാക്‌സിന്‍ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ