പ്രവാസി ജീവനക്കാർക്ക് നാല് ദിവസം പെരുന്നാൾ അവധി

Published : Mar 29, 2023, 01:56 PM IST
പ്രവാസി ജീവനക്കാർക്ക് നാല് ദിവസം പെരുന്നാൾ അവധി

Synopsis

ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ 24 തിങ്കളാഴ്ച വരെ അവധി ആയിരിക്കുമെന്ന്  ആരോഗ്യമന്ത്രാലയം അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികൾക്ക് ചെറിയ പെരുന്നാൾ അവധി നാല് ദിവസമായിരിക്കും. ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ 24 തിങ്കളാഴ്ച വരെ അവധി ആയിരിക്കുമെന്ന്  ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ ജീവനക്കാർക്ക് ഏപ്രില്‍ 13 വ്യാഴം മുതല്‍ ഏപ്രില്‍ 26 ബുധൻ വരെയും അവധിയാണ്. അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാം.

Read also: റമദാനില്‍ തിരക്കേറുന്നു; മക്കയിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങള്‍ ഒരുക്കി

ആംബുലൻസുകൾക്ക് വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്ക് പിഴ; നിരീക്ഷിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുക്കാത്ത വാഹനങ്ങൾക്കെതിരെ നിയമനടപടി കർശനമാക്കി. ഇത്തരം വാഹനങ്ങളെ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ചതായി സൗദി റെഡ്ക്രസൻറ് അതോറിറ്റി അറിയിച്ചു. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഞായറാഴ്ച (മാർച്ച് 26) മുതൽ ഇത് നടപ്പായിട്ടുണ്ട്.

ആംബുലൻസുകൾക്ക് വഴി നൽകാതെ തടസ്സപ്പെടുത്തുന്നവരെയും അതിനെ പിന്തുടരുന്നവരെയും ഈ ഓട്ടോമാറ്റിക് സംവിധാനം സ്വയമേവ നിരീക്ഷിക്കുകയും നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യുന്നതിനാണ് തുടക്കമായത്. ജീവൻ സംരക്ഷിക്കുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാർ നിർദ്ദിഷ്ട റോഡിലെ നിർദ്ദിഷ്ട ട്രാക്കുകൾ തന്നെ പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും അതിന്റെ ശതമാനം വർധിപ്പിക്കുകയും ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണിത്.

ഇത് ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും റെഡ്ക്രസൻറ് വ്യക്തമാക്കി. രണ്ട് ട്രാക്ക് മാത്രമുള്ള റോഡാണെങ്കിൽ വാഹനങ്ങൾ ഇടതുവലത് ഭാഗങ്ങളിലേക്ക് കഴിയുന്നത്ര മാറിക്കൊടുത്ത് മധ്യ ട്രാക്ക് ആംബുലൻസിന് പോകാനായി ഒഴിവായികൊടുക്കണം. ഇനി റോഡ് മൂന്നോ അതിലധികമോ ട്രാക്കുകളുള്ളതാണെങ്കിൽ വലത്, മധ്യ ട്രാക്കുകളിലെ വഹനങ്ങൾ കഴിയുന്നത്ര വലതു വശേത്തക്കും ഇടത് പാതയിലോടുന്ന വാഹനങ്ങൾ കഴിയുന്നത്ര ഇടത് ഭാഗത്തേക്കും നീങ്ങി ആംബുലൻസിന് പോകാൻ വഴിയൊരുക്കണമെന്നും റെഡ്ക്രസൻറ് നിർദേശിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം