
റിയാദ്: സൗദി അറേബ്യയിൽ സാമൂഹിക പ്രവർത്തകനായിരുന്ന തിരുവനന്തപുരം വെമ്പായം സ്വദേശി സുനിൽ കുമാർ (ഗോപി) ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. റിയാദ് പ്രവിശ്യയിലെ ബീഷയിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി രക്ഷാധികാരിയുമായിരുന്നു. 20 വർഷമായി ബീഷയിൽ കെട്ടിട നിർമാണജോലി ചെയ്യുകയായിരുന്നു.
രണ്ട് വർഷം മുമ്പ് നാട്ടിൽ പോയെങ്കിലും ഏതാനും മാസം മുമ്പാണ് പുതിയ വിസയിൽ വീണ്ടും ബീഷയിൽ തിരിച്ചെത്തിയത്. രണ്ടാഴ്ച മുമ്പ് ബീഷയിലെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം ഉണ്ടാവുകയും ഉടനെ കിങ് അബ്ദുല്ല ആശുപത്രിയിൽ എത്തിക്കുകയും രക്തധമനികളിലെ രണ്ട് ബ്ലോക്കുകൾ നീക്കുകയും ചെയ്തിരുന്നു.
മൂന്നാമത്തെ ബ്ലോക്ക് നീക്കം ചെയ്യാനായി നാട്ടിൽ പോയതായിരുന്നു. നാട്ടിലെ ആശുപത്രിയിൽനിന്ന് മൂന്നാമത്തെ ബ്ലോക്കും ഒഴിവാക്കിയെങ്കിലും നാലുദിവസത്തിന് ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ - ശാമിനി, മക്കൾ - ആകാശ്, ഗൗരി.
Read also: സന്ദര്‍ശക വിസയില്‍ പിതാവിന്റെ അടുത്തെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു
സൗദി അറേബ്യയില്‍ നിര്യാതനായ ക്ലാരി അബൂബക്കര്‍ ഹാജിയുടെ മൃതദേഹം ഖബറടക്കി
റിയാദ്: ദീർഘകാല പ്രവാസിയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്), മർക്കസ് എന്നിവയുടെ മുൻ ഭാരവാഹിയുമായിരുന്ന കോട്ടക്കല്‍ ക്ലാരി അബൂബക്കര്‍ ഹാജിയുടെ മൃതദേഹം ജിദ്ദ റുവൈസ് അല്‍നജ്ദ് മഖ്ബറയില്‍ ഖബറടക്കി. 1977ല്‍ ആണ് അബൂബക്കര്‍ ഹാജി ജിദ്ദയിലെത്തി പ്രവാസം ആരംഭിച്ചത്. അബ്ദുല്‍ ജവാദ് ട്രേഡിങ്ങ് കമ്പനിയില്‍ 40 വർഷത്തോളം ജോലിചെയ്തു. കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം വിദഗ്ധ ചികിത്സക്കായി 2016ല്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുകയായിരുന്നു.
ഏതാനും ആഴ്ച മുമ്പ് ഭാര്യക്കൊപ്പം ഉംറക്കായി സൗദിയിലെത്തിയ അദ്ദേഹം തീർഥാടനം കഴിഞ്ഞ് ജിദ്ദയിലെ മകന്റെ റൂമില്‍ വിശ്രമക്കവേയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭാര്യമാര്‍ - പരേതയായ ഫാത്തിമ, മൈമൂന. മക്കള്‍ - അബ്ദുല്ല (ജിദ്ദ), മുഹമ്മദ് ശാഫി (ദുബായ്), ആസിയ, ഫാത്തിമ. മരുമക്കള്‍ - അഹമ്മദ് മുഹിയുദ്ധീന്‍ വാഴക്കാട് (ജിദ്ദ), ഡോ. ലുഖ്മാനുല്‍ ഹക്കീം, നജിയ്യത്ത് ബീവി, നിദ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ