ഒമാൻ ബിഡ്ബിഡിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അടുത്തിടെയാണ് അദ്ദേഹത്തിന്റെ അടുത്തെത്തിയത്.

മസ്കത്ത്: സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു, കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്റെ മകൾ ആയിഷ നൗറിൻ ആണ് മരിച്ചത്. മസ്‌കത്ത് ഗൂബ്റയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ഒമാൻ ബിഡ്ബിഡിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അടുത്തിടെയാണ് അദ്ദേഹത്തിന്റെ അടുത്തെത്തിയത്. മാതാവ് - നുഷാഹത്ത് ഫൈസൽ. സഹോദരങ്ങൾ - ഫബ്ന നസ്‌ലി, റിൻഷ ഫാത്തിമ, നിയ ഫാത്തിമ. തുടർ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read also:  12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങല്‍ (45) ആണ് മരിച്ചത്. പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

22 വര്‍ഷമായി പ്രവാസിയായിരുന്ന ഷാഫി, സൗദി അറേബ്യയിലെ ജിദ്ദയിലെ കന്ദറയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്‍തുവരികയായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്. അടുത്തമാസം നാലിന് തിരികെ ജിദ്ദയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അപകട മരണം സംഭവിച്ചത്.

പിതാവ് - പരേതനായ പാലത്തിങ്ങള്‍ മുഹമ്മദ്. മാതാവ് - മറിയ. ഭാര്യ - സീനത്ത്. മക്കള്‍ - മുഹമ്മദ് അമീര്‍, മുഹമ്മദ് സഫ്‍വാന്‍. ഖബറടക്കം എടയാറ്റൂര്‍ ജുമാമസ്‍ജിദ് മഖ്‍ബറയില്‍.

Read also:  പ്രവാസി യുവാവിനെ ആളുമാറി തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ശിക്ഷ