പ്രവാസികള്‍ക്കും ഇനി ആധാര്‍; ഉത്തരവ് പുറത്തിറങ്ങി

By Web TeamFirst Published Sep 23, 2019, 11:49 PM IST
Highlights

പ്രവാസികള്‍ക്ക് നിശ്ചിതകാലം തുടര്‍ച്ചയായി നാട്ടില്‍ നില്‍ക്കാതെ തന്നെ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനാവും, 

ദില്ലി: ആറ് മാസം തുടര്‍ച്ചയായി നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥ കൂടാതെ പ്രവാസികൾക്ക് ആധാർ കാർഡ് അനുവദിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. ആധാർ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇനി മുതല്‍ ആധാർ കാർഡിന് അപേക്ഷിക്കാം.

പാസ്പോർട്ട്, താമസ രേഖ, ജനന തീയതി തെളിയിക്കുന്ന രേഖ എന്നിവയോടൊപ്പമാണ് അപേക്ഷിക്കേണ്ടത്. ഇതോടെ പ്രവാസികൾക്ക് ഇനി വേഗത്തില്‍ ആധാർ കാർഡ് ലഭിക്കും. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍കൂടി ആധാറിന് അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. 

click me!