
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അവരുടെ കൂടുതല്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ അവസരം. നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി.
പ്രവാസികളുടെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍ എന്നിരെ മാത്രമാണ് സന്ദര്‍ശക വിസയില്‍ കൊണ്ടുവരാൻ ആദ്യം അനുമതിയുണ്ടായിരുന്നത്. പിന്നീട് ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തിൽ ഏതാനും ബന്ധുക്കളെ കൊണ്ടുവരാനുള്ള അനുമതിയായിരുന്നു. ഇപ്പോൾ പട്ടിക വിപുലപ്പെടുത്തിയിരിക്കുകയാണ്. മാതൃസഹോദരന്‍, മാതൃസഹോദരി, പിതൃസഹോദരന്‍, പിതൃസഹോദരി, പിതാവിന്റെ മാതാപിതാക്കള്‍, മാതാവിന്റെ അച്ഛന്‍, പേരമക്കള്‍, സഹോദങ്ങളുടെ മക്കൾ എന്നിവരെ കൂടിയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ പ്രവാസികളുടെ ഏതാണ്ടെല്ലാ തരത്തിലുള്ള ബന്ധുക്കള്‍ക്കും കുടുംബ വിസയില്‍ സൗദി സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. അതിന് പുറമെ മറ്റുള്ളവര്‍ എന്ന കോളം കൂടിയുണ്ട്. മുകളിൽപറഞ്ഞ പട്ടികയിൽ ഇല്ലാത്ത ബന്ധുക്കളെ കൂടി ചേര്‍ക്കാനാണിത്.
ഒരു മാസം മുമ്പ് വരെ മാതൃ, പിതൃസഹോദരി സഹോദരന്മാര്‍ക്ക് വേണ്ടി നല്‍കിയിരുന്ന വിസ അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ ഇപ്പോൾ അവര്‍ക്കും വിസ ലഭിക്കുന്നുണ്ട്. അപേക്ഷകന് അവരുമായുള്ള ബന്ധം വിസ സ്റ്റാമ്പിങ് നടപടിക്കിടെ സൗദി കോണ്‍സുലേറ്റിനെ ബോധ്യപ്പെടുത്തേണ്ടിവരും. അതിനുള്ള രേഖകൾ ഹാജരാക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ