പ്രവാസികൾക്ക് ലെവി കുടിശ്ശിക അടക്കാതെ തൊഴിലുടമയെ മാറ്റാൻ അനുമതി

By Web TeamFirst Published Sep 7, 2022, 10:49 PM IST
Highlights

തൊഴിലാളി സ്‌പോൺസർഷിപ്പ് മാറിയാലും ആ തൊഴിലാളിയുടെ മേലുള്ള മുഴുവൻ ലെവി കുടിശ്ശികയും പഴയ സ്‍പോൺസർ തന്നെ അടക്കേണ്ടിവരും. സ്‌പോൺസർഷിപ്പ് മാറിയത് മുതലുള്ള ലെവിയും മറ്റ് ഫീസുകളും മാത്രമേ പുതിയ തൊഴിലുടമ അടക്കേണ്ടതുള്ളൂ. 

റിയാദ്: തിരിച്ചറിയൽ രേഖ (ഇഖാമ)യുടെ ലെവി കുടിശ്ശിക ഉണ്ടെങ്കിലും അത് അടക്കാതെ തന്നെ പുതിയ തൊഴിലുടമയുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാൻ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികൾക്ക് അനുമതി. ഇഖാമ പുതുക്കാത്ത തൊഴിലാളികൾക്ക് സ്വന്തം നിലയിൽ തൊഴില്‍ മന്ത്രാലയത്തിന്റെ ‘ഖിവ’ വെബ്‍സൈറ്റിലൂടെ പുതിയ തൊഴിലുടമയുടെ പേരിലേക്ക് സ്‍പോൺസർഷിപ്പ് മാറാൻ ഇതോടെ കഴിയും. 

രാജ്യത്തെ എല്ലാ വിഭാഗം വിദേശ തൊഴിലാളികൾക്കും ഈ നിയമം ബാധകമായി. ഇതോടെ നിലവിലെ തൊഴിലുടമ തന്നെ സ്‍പോൺസർഷിപ്പ് മാറിപ്പോകാനൊരുങ്ങുന്ന തൊഴിലാളികളുടെ ഇഖാമ പുതുക്കണം. തൊഴിലാളി സ്‌പോൺസർഷിപ്പ് മാറിയാലും ആ തൊഴിലാളിയുടെ മേലുള്ള മുഴുവൻ ലെവി കുടിശ്ശികയും പഴയ സ്‍പോൺസർ തന്നെ അടക്കേണ്ടിവരും. സ്‌പോൺസർഷിപ്പ് മാറിയത് മുതലുള്ള ലെവിയും മറ്റ് ഫീസുകളും മാത്രമേ പുതിയ തൊഴിലുടമ അടക്കേണ്ടതുള്ളൂ. 

സ്‌പോൺസർഷിപ്പ് മാറുന്നതിന് പുതിയ തൊഴിലുടമ തൊഴിലാളിയെ ആവശ്യമുണ്ടെന്ന അപേക്ഷ അയക്കണം. ഇതോടെ തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ഖിവ പോർട്ടലിൽ പ്രവേശിച്ച് സ്‌പോൺസർഷിപ്പ് മാറാവുന്നതാണ്. പഴയ തൊഴിലുടമ അടക്കാത്ത ലെവിയും ഇഖാമ ഫീസും അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിലനിര്‍ത്തി പുതിയ തൊഴിലുടമയിലേക്ക് മാറുന്നു എന്ന ഒപ്ഷനാണ് ഖിവ പോർട്ടലിൽ തൊഴിലാളികൾ തെരഞ്ഞെടുക്കേണ്ടത്.

Read also: ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന മയക്കുമരുന്ന് പുറത്തെടുക്കാനായില്ല; പ്രവാസിക്ക് ഒടുവില്‍ ശസ്‍ത്രക്രിയ

സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ അൽഅദ്ൽ ഡിസ്ട്രിക്ടിലായിരുന്നു സംഭവം. വീട്ടിനകത്തെ മുറികളിൽ ഒന്നിലാണ് തീ പടർന്നുപിടിച്ചത്. കൂടുതൽ സ്ഥലത്തേക്ക് തീ പടരുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് രക്ഷാപ്രവര്‍ത്തകര്‍ തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കിയതായി സിവിൽ ഡിഫൻസ് പറഞ്ഞു. ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

Read also: നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

click me!